റോയൽ എൻഫീൽഡ് അടുത്ത തലമുറ ബുള്ളറ്റ്; ‘ഗറില്ല 450’ പുതിയ പേര് ട്രേഡ് മാർക്ക് ചെയ്‍തു

റോയൽ എൻഫീൽഡ് ഒരു പുതിയ പേര് ഇന്ത്യയില്‍ ട്രേഡ്മാർക്ക് ചെയ്‍തതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  ഗറില്ല 450 എന്ന പേരാണ് റോയല്‍ എൻഫീല്‍ഡ് ട്രേഡ്മാര്‍ക്ക് ചെയ്‍തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വരാനിരിക്കുന്ന ഏത് ബൈക്കിനാണ് ഈ പേര് ഉപയോഗിക്കുകയെന്ന് വാഹന നിർമ്മാതാവ് വ്യക്തമാക്കിയിട്ടില്ല.

ഹിമാലയൻ 450 ഉൾപ്പെടെ 450 സിസി പ്ലാറ്റ്‌ഫോമിൽ ഒന്നിലധികം മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, ഈ വിഭാഗത്തിലെ ബൈക്കുകൾ വ്യത്യസ്‍തമായിരിക്കും. വരാനിരിക്കുന്ന ലോഞ്ചുകളിൽ ഒരു പുതിയ റോഡ്സ്റ്റർ, കഫേ റേസർ, സ്‌ക്രാംബ്ലർ, വളരെ ഓഫ്-റോഡ് ഫോക്കസ്ഡ് അഡ്വഞ്ചർ ബൈക്ക് എന്നിവ ഉൾപ്പെട്ടേക്കാം.അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഹിമാലയൻ 450 പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റോയൽ എൻഫീൽഡ്. ഹിമാലയൻ 450 ഉൾപ്പെടെ 450 സിസി പ്ലാറ്റ്‌ഫോമിൽ ഒന്നിലധികം മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *