മൂന്ന് ദിവസം, 272 കോടി! ബോക്സ്ഓഫിസിൽ കൊടുങ്കാറ്റായി ‘ദൃശ്യം 3’

ബോളിവുഡ് ബോക്സ്ഓഫിസിൽ വൻ കുതിപ്പുമായി അജയ് ദേവ്ഗണ്ണിന്റെ ‘ദൃശ്യം 3: ദ് കൺക്ലൂഷൻ’. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 177.22 കോടി രൂപ. ആഗോള ബോക്സ്ഓഫിസിൽ ഇതുവരെ നേടിയത് 272.80 കോടി രൂപ.ഒക്ടോബർ രണ്ടിന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം ഇന്ത്യയിൽ നിന്ന് 62 കോടി, രണ്ടാം ദിവസം 53.50 കോടി, മൂന്നാം ദിവസം 62 കോടി എന്നിങ്ങനെയാണ് നേടിയത്. കുതിപ്പ് തുടർന്നാൽ ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 400 കോടി ക്ലബ്ബിൽ ഇടംപിടിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

വിദേശ വിപണിയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിന്ദിയിലെ ആദ്യ രണ്ട് ‘ദൃശ്യം’ ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകളും മൂന്നാം ഭാഗം ഇതിനകം മറികടന്നു. 2015ലെ ‘ദൃശ്യം’ ആദ്യ വാരാന്ത്യത്തിൽ 23.05 കോടിയും 2022ലെ ‘ദൃശ്യം 2’ 64.14 കോടിയുമാണ് നേടിയത്.

അതേസമയം, മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 3’യിൽ നിന്ന് വ്യത്യസ്തമായ കഥയാണ് ഹിന്ദി പതിപ്പിന്റേതെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിലും ഹിന്ദി പതിപ്പിന്റെ മേക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *