അന്താരാഷ്ട്ര വിപണിയിലെ സ്വർണവില കുത്തനെ ഇടിഞ്ഞതോടെ കേരളത്തിലും സ്വർണവിലയിൽ വൻ കുറവ്. ഔൺസിന് 80 ഡോളറിലേറെ ഇടിഞ്ഞ് അന്താരാഷ്ട്ര സ്വർണവില 4,192 ഡോളറിലേക്ക് താഴ്ന്നു. ഇതിന്റെ പ്രതിഫലനമായി കേരളത്തിലെ സ്വർണവിലയിലും ഒറ്റയടിക്ക് വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
ഒരു ഗ്രാം സ്വർണത്തിന് 230 രൂപ കുറഞ്ഞ് 13,765 രൂപയായി. പവന് 1,840 രൂപയുടെ ഇടിവോടെ 1,10,120 രൂപയാണ് ഇന്നത്തെ വില.
18 കാരറ്റ് സ്വർണവിലയിലും കുറവുണ്ടായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 11,310 രൂപയായി.
വെള്ളിവിലയും താഴ്ന്നു. ഗ്രാമിന് 5 രൂപ കുറഞ്ഞ് 240 രൂപയിലാണ് വെള്ളിയുടെ ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിലെ വിലയിലെ തുടർച്ചയായ മാറ്റങ്ങൾക്കനുസരിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്.

