വീണ്ടും ഉയർന്ന് സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ  സ്വർണവില ഉയർന്നത്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43440 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 160  രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില 5430 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4503 രൂപയാണ്.

വെള്ളിയുടെ വില ഇന്നലെ ഒരു രൂപ ഉയർന്നിട്ടുണ്ട്. ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്. 

Leave a Reply

Your email address will not be published. Required fields are marked *