വനിതാ ഐപിഎല്ലിലേക്കക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമായി മിന്നു.

പ്രഥമ വനിതാ ഐപിഎല്‍ താരലേലത്തില്‍ കേരളാ താരം മിന്നു മണി ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കും. 30 ലക്ഷത്തിനാണ് ഡല്‍ഹി മിന്നുവിനെ സ്വന്തമാക്കിയയത്.

വനിതാ ഐപിഎല്ലിലേക്കക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരും 23കാരിക്ക് പിന്നാലെയുണ്ടായിരരുന്നു. നേരത്തെ ഇന്ത്യ എ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മിന്നു. ഇടങ്കൈ ബാറ്ററായ മിന്നു ഓഫ് സ്പിന്നര്‍ കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *