നിവിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്; 15 കോടി വേൾഡ് വൈഡ് കല്കഷനുമായി ‘ബെത്ലഹേം കുടുംബ യൂണിറ്റ്

നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് കലക്ഷൻ സ്വന്തമാക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ബോക്സ്ഓഫിസ് ട്രാക്കിങ് സൈറ്റ് ആയ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 15.63 കോടി രൂപയാണ് ചിത്രം ആഗോള തലത്തിൽ നേടിയത്. കേരളത്തിൽ നിന്നും 4.4 കോടി നേടിയ ചിത്രം ഇന്ത്യയിൽ നിന്നു മാത്രം വാരിയത് 5.70 കോടിയാണ്.ശനി, ഞായർ ദിവസങ്ങളിലും സിനിമയ്ക്കു മികച്ച ഓൺലൈൻ ബുക്കിങ് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാരാന്ത്യങ്ങളിലെ കലക്ഷന് വര്ധിക്കുമെന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകള് വിലയിരുത്തുന്നത്. മോഹൻലാലിനു ശേഷം ബുക്ക് മൈ ഷോയിലൂടെ മണിക്കൂറിൽ മുപ്പതിനായിരത്തിനടുത്ത് ടിക്കറ്റുകൾ വിറ്റുപോയ സിനിമയിലെ നായകനായും നിവിൻ മാറി

നിവിൻ പോളി–മമിത ബൈജു ജോടികളുടെ കെമിസ്ട്രിയും നിവിന്റെ കോമഡി ടൈമിങുമാണ് പ്രധാന ആകർഷണം. കഴിഞ്ഞ ക്രിസ്മസിന് ‘സർവം മായ’യിലൂടെ 100 കോടി വാരിയ നിവിൻ ഈ ഓണക്കാലത്തും കോടി ക്ലബ്ബിലെത്തുമെന്നാണ് ആരാധക പ്രതീക്ഷ

മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള് പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *