റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ 100 കോടിയിൽ ‘2018’

റിലീസ് ദിനം മുതൽ  ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്.  കേരളം കണ്ട മഹാപ്രളയത്തിന്റെ ദൃശ്യാവിഷ്കാരം ആയിരുന്നു ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018. വൻ ഹൈപ്പോ പ്രമോഷനോ ഒന്നുമില്ലാതെ എത്തിയ ചിത്രം ജനങ്ങളെ തിയറ്ററുകളിലേക്ക് കൊണ്ടുവന്നു.

റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ ആണ് 2018 നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നത്. 12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ എത്തിയ ലൂസിഫറിനെ ആണ് 2018 മറികടന്നത്. 

കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജൻ ആണ് തിരക്കഥ. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *