Skip to content
June 22, 2026
  • Facebook
  • Twitter
  • Instagram
The Investment Times

The Investment Times

Smart Investment Magazine
  • Home
  • Economy
  • Tech
  • Finance
  • Banking
  • Auto
  • Education
  • Entertainment
  • Insurance
  • Local news
  • Real estate
Main Menu
Banking

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കൽ അതോറിറ്റിയുടെ നിർദേശ പ്രകാരം – ബാങ്കിന്റെ വിശദീകരണം.

April 13, 2023April 13, 2023 - by The Investment Times Desk

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പൊലീസ് അതോറിറ്റിയുടെ നിർദേശത്തിന്റെയോ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ലഭിക്കുന്ന പരാതിയുടെയോ അടിസ്ഥാനത്തിലാണെന്ന് ഫെഡറൽ ബാങ്ക്. യുപിഐ ഇടപാടുകൾ നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതായി  വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ബാങ്കിന്റെ വിശദീകരണം.

സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി പോർട്ടലിൽ രേഖപ്പെടുത്തുന്ന പരാതിയുടെ മേൽ തുടർനടപടികൾ കൈക്കൊള്ളുന്നത് ബന്ധപ്പെട്ട സംസ്ഥാന പൊലീസാണ്. തുക കൈമാറ്റം ചെയ്തതായി പരാതിയിൽ നൽകിയിട്ടുള്ള അക്കൗണ്ട് നമ്പർ കൂടാതെ പ്രസ്തുത അക്കൗണ്ട് നമ്പറിൽ നിന്നു പണം കൈമാറ്റം ചെയ്തിട്ടുള്ള മറ്റ് അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നിർദേശമാണ് ബാങ്കുകൾക്കു സംസ്ഥാന പൊലീസ് നൽകാറുള്ളത്

നിർദേശപ്രകാരം ബാങ്ക് നടപടി എടുക്കുകയും ഇക്കാര്യം യഥാസമയം ബ്രാഞ്ചിനെയും ഇടപാടുകാരനെയും അറിയിക്കുകയും ചെയ്യാറുണ്ട്. യുപിഐ സംവിധാനം ഉപയോഗിച്ച് ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മാത്രമല്ല നെഫ്റ്റ്/ആർടിജിഎസ്/ അക്കൗണ്ട് ട്രാൻസ്ഫർ/ചെക്ക് തുടങ്ങിയവ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നിർദേശങ്ങൾ ലഭിക്കാറുണ്ട്. ഇത്തരം നിർദേശങ്ങൾ ബാങ്കിന് അവഗണിക്കാൻ കഴിയില്ലെന്നും ഇടപാടുകാർക്ക് പരാതിയുടെ വിവരങ്ങളും ബന്ധപ്പെടേണ്ട ഓഫിസിന്റെ ഫോൺ, ഇമെയിൽ തുടങ്ങിയവ കൈമാറുന്നുണ്ടെന്നും ഫെഡറൽ ബാങ്ക് അധികൃതർ വ്യക്തമാക്കി.

TaggedAccount freeze

Related Posts

യുവതലമുറയ്ക്ക് കരുത്തായി ബജറ്റ്; ജെൻ സി സ്റ്റാർട്ടപ്പുകൾക്ക് 50 കോടി രൂപ

June 19, 2026June 19, 2026

സഹകരണ ബാങ്കുകളിലെ നിഷ്ക്രിയ നിക്ഷേപങ്ങൾക്ക് പുതിയ ചട്ടം; 10 വർഷമായി ഉപയോഗമില്ലാത്ത അക്കൗണ്ടുകളിലെ തുക ഗാരന്റി ഫണ്ടിലേക്ക്

June 16, 2026June 18, 2026

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുത്തനെ ഇടിവ്; രണ്ട് ദിവസത്തിനിടെ പവന് 4,720 രൂപ കുറഞ്ഞു

June 11, 2026June 11, 2026

Recent News

  • ഹോർമുസ് വഴി വീണ്ടും എണ്ണ ഒഴുകുന്നു; ആഗോള വിപണിക്ക് ആശ്വാസം, ഇറാൻ കീഴടങ്ങിയെന്ന് ട്രംപ്
  • ടെലഗ്രാം നിരോധനം ശരിവെച്ച് ദില്ലി ഹൈക്കോടതി; കേന്ദ്രത്തിന്റെ നടപടി നിയമാനുസൃതമെന്ന് നിരീക്ഷണം
  • അട്ടപ്പാടിയുടെ മധുരം ഇനി ആഗോള വിപണിയിലേക്ക്; മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കി മന്ത്രി കെ.എം. ഷാജി
  • വിദേശ പഠനത്തിന് പകരമായി ‘കേരള നോളജ് വാലി’; ഉന്നതവിദ്യാഭ്യാസ രംഗത്തിന് 100 കോടി രൂപ
  • എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ; ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ ബജറ്റിൽ പ്രഖ്യാപിച്ചു

Find Us

Email
editor@investmenttimes.in

 

About This Site

Greetings from Investment Times online news (Malayalam) , Kerala’s own integrated media for Investment & Finance .

Investment Times is the authoritative voice of Indian business ecosystem with special emphasis on Kerala, and it brings to light all the amazing stories on Banking and Finance, Investments, Personal Finance, Stock market ,Small and Medium Enterprises, corporates, Technological innovations, Start-ups, Success Stories, Women empowerment, Education, Automobile, Tourism and a lot more.

Recent News

  • ഹോർമുസ് വഴി വീണ്ടും എണ്ണ ഒഴുകുന്നു; ആഗോള വിപണിക്ക് ആശ്വാസം, ഇറാൻ കീഴടങ്ങിയെന്ന് ട്രംപ്
  • ടെലഗ്രാം നിരോധനം ശരിവെച്ച് ദില്ലി ഹൈക്കോടതി; കേന്ദ്രത്തിന്റെ നടപടി നിയമാനുസൃതമെന്ന് നിരീക്ഷണം
  • അട്ടപ്പാടിയുടെ മധുരം ഇനി ആഗോള വിപണിയിലേക്ക്; മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കി മന്ത്രി കെ.എം. ഷാജി
  • വിദേശ പഠനത്തിന് പകരമായി ‘കേരള നോളജ് വാലി’; ഉന്നതവിദ്യാഭ്യാസ രംഗത്തിന് 100 കോടി രൂപ
  • എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ; ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ ബജറ്റിൽ പ്രഖ്യാപിച്ചു

Search News

Copyright © 2026 The Investment Times.
Web Hosting by INDUNIVA and HitMag.