സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുത്തനെ ഇടിവ്; രണ്ട് ദിവസത്തിനിടെ പവന് 4,720 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിപണിയിൽ വിലയിടിവ് തുടരുന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 195 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,350 രൂപയായി. പവന് 1,560 രൂപ ഇടിഞ്ഞതോടെ ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയാണ് ഇന്നത്തെ വില.ഇന്നലെ വൈകിട്ടും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. അന്ന് പവന്റെ വില 1,08,360 രൂപയിലേക്ക് താഴ്ന്നിരുന്നു. ഇതോടെ വെറും രണ്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 4,720 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. സമീപ ദിവസങ്ങളിലുണ്ടായ വിലക്കയറ്റത്തിന് പിന്നാലെയാണ് വിപണിയിൽ ഇപ്പോൾ ശക്തമായ തിരുത്തൽ പ്രകടമായത്.

അതേസമയം, വെള്ളിവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില 260 രൂപയായി ഉയർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വില. സ്വർണവില താഴുമ്പോൾ വെള്ളിവില ഉയരുന്നത് ആഭരണ വിപണിയിലും നിക്ഷേപകരിലും ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.