ഗൗതം വാസുദേവ് -വിക്രം ചിത്രം ‘ധ്രുവ നച്ചത്തിരം’ റിലീസിന്

വിക്രം നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടുപോയിരുന്നു. എന്തായാലും വിക്രം ചിത്രം റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ജൂലൈ 14ന് ചിത്രം റിലീസാകുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ദ്രുതഗതിയിലാണ് പുരോമഗിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വിക്രം നായകനാകുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഒരു സ്‍പൈ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമാണ് ഇത്

ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര ധ്രുവ നച്ചത്തിലുണ്ട്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം.

പാ രഞ്‍ജിത്തിന്റെ സംവിധാനത്തിലുള്ള ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാനും’ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *