പുതിയ ‘ലാൻഡ് റോവര്‍ ഡിഫൻഡർ’ സ്വന്തമാക്കി ഫഹദും നസ്രിയയും.

പുതിയ ഒരു ആഡംബര കാര്‍ ‘ ലാൻഡ് റോവര്‍ ഡിഫൻഡറാണ്’ താരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നടൻ ഫഹദും നടി നസ്രിയയും 2.11 കോടി വിലയുള്ള കാറാണ് പുതുതായി അടുത്തിടെ വാങ്ങിച്ചിരിക്കുന്നത്.

 ഫഹദിന്റെയും നസ്രിയയുടെയും ഒമ്പതാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. സ്‍നേഹത്തിന് നന്ദി, ജീവിതത്തിന് നന്ദിയെന്നുമെഴുതി ഫോട്ടോ പങ്കുവെച്ചിരുന്നു ഫഹദ്. ഞങ്ങളുടെ ഒമ്പത് വര്‍ഷങ്ങള്‍ എന്നും താരം എഴുതിയിരുന്നു. ഒട്ടേറെ പേരാണ് ആശംസകള്‍ അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *