ഓണം റിലീസായ ‘ആര്‍ഡിഎക്സ്’ ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന്

ഇത്തവണത്തെ ഓണം റിലീസുകളില്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ആര്‍ഡിഎക്സ്. ആര്‍ഡിഎക്സില്‍ ഷെയ്ൻ നിഗം, ആന്‍റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാര്‍. വേറിട്ട പ്രമേയങ്ങളുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നല്‍കിയിട്ടുള്ള ബാനറായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഓഗസ്റ്റ് 25 നാണ് തിയറ്ററുകളില്‍ എത്തുന്നത്.

ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് ഒരു പുതിയ അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഈ ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് വില്‍പ്പന ആയി എന്നതാണ് അത്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് വന്‍ തുകയ്ക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആര്‍ജിഎക്സ് (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *