ഇഎസ്ഐ വിഹിതം അടയ്‍ക്കാത്ത കേസിൽ മുൻ എംപിയുമായ നടിക്ക് കോടതി ശിക്ഷ

ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‍മോർ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്.

ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു ജയപ്രദ. മികച്ച നടിക്കുള്ള നന്തി അവാര്‍ഡും ജയപ്രദയ്‍ക്ക് ലഭിച്ചിട്ടുണ്ട്. മോഹൻലാല്‍ നായകനായി എത്തിയ ഹിറ്റ് ചിത്രങ്ങളായ ‘ദേവദൂതനി’ലും ‘പ്രണയ’ത്തിലും ഒരു പ്രധാന വേഷത്തില്‍  ജയപ്രദയുണ്ടായിരുന്നു. മലയാളത്തില്‍ ‘കിണര്‍’ എന്ന ചിത്രത്തിലാണ് ഒടുവില്‍ ജയപ്രദ വേഷമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *