രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി കമ്പനിയായ ബറോഡ ഗ്ലോബൽ ഷെയേഡ് സർവീസസ് ലിമിറ്റഡിൽ (BGSSL) വൻതോതിൽ തൊഴിൽ അവസരങ്ങൾ. വിവിധ വിഭാഗങ്ങളിലായി 18 തസ്തികകളിലെ 2,049 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ബാങ്കിങ്, ഡിജിറ്റൽ ബാങ്കിങ്, ട്രേഡ് ഫിനാൻസ്, സെയിൽസ്, കളക്ഷൻ, കസ്റ്റമർ സപ്പോർട്ട് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഒഴിവുകൾ. ഹയർ സെക്കൻഡറി, ബിരുദം, MCom, MBA, CA തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അനുയോജ്യമായ തസ്തികകൾ വിജ്ഞാപനത്തിലുണ്ട്.
ബാങ്കിങ്, ഫിനാൻസ്, ഡിജിറ്റൽ ബാങ്കിങ്, സെയിൽസ് തുടങ്ങിയ മേഖലകളിൽ കരിയർ ആരംഭിക്കാനോ നിലവിലെ കരിയർ കൂടുതൽ വികസിപ്പിക്കാനോ ആഗ്രഹിക്കുന്നവർക്ക് അവസരങ്ങൾ പ്രയോജനപ്പെടുത്താം. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യാനുള്ള അവസരവും ലഭിക്കും.
സെപ്റ്റംബർ 30 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഏറ്റവും കൂടുതൽ ഒഴിവുകൾ ഫീൽഡ് കലക്ഷനിലും ഡിജിറ്റൽ ഓൺബോർഡിങ്ങിലും
ആകെ 2,049 ഒഴിവുകളിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ഫീൽഡ് കലക്ഷൻ ഓഫീസർ, ഡിജിറ്റൽ ഓൺബോർഡിങ് സ്പെഷ്യലിസ്റ്റ്, ആധാർ ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ്.
തസ്തിക തിരിച്ചുള്ള ഒഴിവുകൾ:
• ഫീൽഡ് കലക്ഷൻ ഓഫീസർ – 400
• ഡിജിറ്റൽ ഓൺബോർഡിങ് സ്പെഷ്യലിസ്റ്റ് – 400
• സെയിൽസ് ഓഫീസർ (ലോൺ) – 350
• അപ്രന്റീസ് (ടെലി കോളിങ്) – 150
• ടെലി കലക്ഷൻ ഏജന്റ് – 100
• എക്സിക്യൂട്ടീവ് – ATM / റീകൺസിലിയേഷൻ ഡെബിറ്റ് കാർഡുകൾ – 40
• എക്സിക്യൂട്ടീവ് – ട്രേഡ് ഫിനാൻസ് ഓപ്പറേഷൻസ് – 25
• എക്സിക്യൂട്ടീവ് (FNR കോളിങ്) – 40
• പ്രൊക്യൂർമെന്റ് മാനേജർ – 1
• MIS അനലിസ്റ്റ് – 3
• ഡെപ്യൂട്ടി മാനേജർ – HR – 1
• സപ്പോർട്ട് അനലിസ്റ്റ് – 1
• എക്സിക്യൂട്ടീവ് – 20
• ഡയലർ (കോളിങ് പ്രവർത്തനങ്ങൾ) – 1
• AM / DM – ലീഡ്സ് – ടെലി കളക്ടർ – 6
• എക്സിക്യൂട്ടീവ് – ഡെബിറ്റ് കാർഡ് – 10
• ആധാർ ഓപ്പറേറ്റർ (പാർട്ട് ടൈം) – 400
അഗ്നിവീർമാർക്കും വനിതകൾക്കും മുൻഗണന
കരിയർ ബ്രേക്കിന് ശേഷം വീണ്ടും തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കും അഗ്നിവീർമാർക്കും മുൻഗണന നൽകുമെന്ന് സ്ഥാപനത്തിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
ഓരോ തസ്തികയുടെയും യോഗ്യത, പ്രായപരിധി, തിരഞ്ഞെടുപ്പ് രീതി, പരീക്ഷാ കേന്ദ്രങ്ങൾ, മറ്റ് നിബന്ധനകൾ തുടങ്ങിയ വിശദാംശങ്ങൾ സ്ഥാപനത്തിന്റെ കരിയർ പേജിൽ ലഭ്യമാണ്.അപേക്ഷാ ഫീസിനെക്കുറിച്ച് വിജ്ഞാപനത്തിൽ പ്രത്യേകമായി വ്യക്തമാക്കിയിട്ടില്ല. അതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ ഔദ്യോഗിക വിജ്ഞാപനം വിശദമായി പരിശോധിക്കണം.
എങ്ങനെ അപേക്ഷിക്കാം?
ഒഴിവുകളിലേക്ക് രണ്ട് രീതിയിൽ അപേക്ഷിക്കാം.
ഇമെയിൽ വഴി:
ഉദ്യോഗാർഥികൾ സ്വന്തം ബയോഡാറ്റ recruitment@bggs.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കാം.
ഓൺലൈൻ വഴി:
സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ Careers വിഭാഗം വഴി നേരിട്ട് അപേക്ഷിക്കാം.
അവസാന തീയതി: സെപ്റ്റംബർ 30
യോഗ്യതയും തസ്തികയുടെ നിബന്ധനകളും പരിശോധിച്ച ശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്കായി സ്ഥാപനത്തിന്റെ ഔദ്യോഗിക കരിയർ പേജ് പരിശോധിക്കുന്നതാണ് ഉചിതം.
