സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായാണ് വ്യാപാരം നടക്കുന്നത്. ഇതോടെ പവൻ വിലയിൽ 360 രൂപയുടെ കുറവോടെ 1,18,960 രൂപയായി.

ഇന്നലെ രാവിലെ സ്വർണം ഗ്രാമിന് 85 രൂപ ഉയർന്നിരുന്നു, എന്നാൽ വൈകുന്നേരത്തോടെ 55 രൂപ കുറയുകയും ചെയ്തു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിച്ചതെന്ന് വിപണി വിദഗ്ധർ പറയുന്നു.