ഇന്ത്യയിലേക്കു വരുന്ന യാത്രക്കാർക്കായി പുതുക്കിയ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ കഴിഞ്ഞ രണ്ട് ദിവസം നിലവിൽ വന്നു. 2016-ൽ നിലവിൽ വന്ന ബാഗേജ് നിയമങ്ങളെ നവീകരിച്ചാണ് പുതിയ പ്രഖ്യാപനങ്ങൾ. വിദേശത്തു നിന്നു ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്കുള്ള ഫ്രീ അലവൻസ് മുമ്പ് ₹50,000 ആയിരുന്നുവെങ്കിൽ, ഇപ്പോൾ ഇത് ₹75,000 ആയി ഉയർത്തിയിട്ടുണ്ട്.വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും പുതിയ ബാഗേജ് നിയമങ്ങൾ ബാധകമാണ്. ഇതിൽ ഉൾപ്പെടുന്നത്:
താമസക്കാർ
വിനോദസഞ്ചാരികൾ – ഇന്ത്യൻ വംശജരും വിദേശ വംശജരും
സാധുവായ വീസയുള്ള വിദേശികൾ
ശിശുക്കൾ
വിനോദസഞ്ചാരി എന്നത് സാധാരണയായി ഇന്ത്യയിൽ സ്ഥിരതായും താമസിക്കാത്ത, 12 മാസത്തിനുള്ളിൽ 6 മാസത്തിലധികം ഇന്ത്യയിൽ താമസിക്കാത്ത വ്യക്തിയെയാണ് സൂചിപ്പിക്കുന്നത്. ഇവർ നിയമാനുസൃതമായ കുടിയേറ്റേതര ആവശ്യങ്ങൾക്കായി ഇന്ത്യയിൽ പ്രവേശിക്കുന്നവരാണ്.
