അദാനി ഗ്രൂപ്പ് വാങ്ങിയ ടെലികോം സ്പെക്ട്രം എയർടെൽ ഏറ്റെടുത്തു

5 ജി സേവനം നൽകാനായി അദാനി ഗ്രൂപ്പ് വാങ്ങിയ ടെലികോം സ്പെക്ട്രം എയർടെൽ ഏറ്റെടുത്തു. 2022ലെ സ്പെക്ട്രം ലേലത്തിനാണ് 212 കോടി രൂപയുടെ സ്പെക്ട്രം അദാനി ഗ്രൂപ്പ് വാങ്ങിയത്. അദാനി ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള അദാനി ഡേറ്റ നെറ്റ്‌വർക്സാണ് ഭാരതി എയർടെലിന്റെ ഭാഗമായ ഭാരതി ഹെക്സാകോമുമായി ധാരണയായതായി ഇന്നലെ വ്യക്തമാക്കിയത്.

തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും കമ്പനിയുടെ മറ്റു സംവിധാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാനായിരുന്നു അദാനി സ്പെക്ട്രം വാങ്ങിയത്. അദാനി 57 കോടി രൂപ ടെലികോം വകുപ്പിന് നൽകിയിട്ടുണ്ട്. ബാക്കി 150 കോടി ഭാരതി എയർടെലാകും നൽകുക.

Leave a Reply

Your email address will not be published. Required fields are marked *