സംസ്ഥാന ബജറ്റിൽ സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി ‘പ്രിയദർശിനി’ പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തി. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിലാണ് കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിക്കായി ഈ തുക പ്രഖ്യാപിച്ചത്.
സ്ത്രീകളുടെ യാത്രാചെലവ് കുറയ്ക്കുകയും തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ എന്നിവയിലേക്കുള്ള അവരുടെ പ്രവേശനം കൂടുതൽ സുഗമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘പ്രിയദർശിനി’ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വനിതകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പദ്ധതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന്

