സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണി വില 44040 രൂപയാണ്. 

ഈ മാസം 10 മുതൽ സ്വർണവില തുടർച്ചയായി ഇടിവിലാണ് . 
അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപ കുറഞ്ഞു. വിപണി വില 5505 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു. വിപണി വില 4563 രൂപയാണ്

വെള്ളിയുടെ വിലയിലും ഇടിവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ കുറഞ്ഞ 81 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല103 രൂപയാണ്

Leave a Reply

Your email address will not be published. Required fields are marked *