പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഉത്തരവാദിത്വം നിങ്ങളുടെ മാത്രം മുന്നറിയിപ്പ്. ഇനി വെറും രണ്ടാഴ്ച

പാൻ ആധാറുമായി ബന്ധിപ്പികക്കുന്നതിനുള്ള സമയപരിധി പലതവണ നീട്ടിയിട്ടുണ്ട്. നിലവിൽ ജൂൺ 30 വരെ 1000 രൂപ പിഴയടച്ച് പാൻ ആധാറുമായി ബന്ധിപ്പിക്കാം. ജൂലൈ 1 മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച് പൗരന്മാർ അവരുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയും അടയ്ക്കണം. 2023 ജൂൺ 30-നകം നിങ്ങളുടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുക, ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, അല്ലെങ്കിൽ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുക തുടങ്ങിയ സാമ്പത്തിക ഇടപാടുകൾക്ക് നിങ്ങളുടെ പാൻ ഉപയോഗിക്കാൻ കഴിയില്ലെന്ന് ചുരുക്കം

Leave a Reply

Your email address will not be published. Required fields are marked *