ഗോൾഡ് ലോണിന് കുതിപ്പ്; വായ്പയെടുക്കുന്നവരിൽ മുന്നിൽ ദക്ഷിണേന്ത്യ

കേരളത്തിൽ ദിവസേന സ്വർണവില ഉയരുന്ന സാഹചര്യത്തിൽ ഗോൾഡ് ലോൺ വിപണിയും വേഗത്തിൽ വളരുന്നതായി പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ട്രാൻസ്‌യൂണിയൻ സിബിൽ (TransUnion CIBIL) പുറത്തുവിട്ട പഠനത്തിൽ, ഹൗസിംഗ് വായ്പകൾക്ക് പിന്നാലെ റീട്ടെയിൽ ക്രെഡിറ്റിലെ രണ്ടാമത്തെ വലിയ വിഭാഗമായി ഗോൾഡ് ലോണുകൾ മാറിയതായി പറയുന്നു.

2022 മാർച്ചിന് ശേഷം ഗോൾഡ് ലോൺ സ്വീകരണത്തിൽ 3.8 മടങ്ങ് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ റീട്ടെയിൽ ക്രെഡിറ്റ് പോർട്ട്ഫോളിയോയിൽ 11.1 ശതമാനം വിഹിതം ഗോൾഡ് ലോണിനാണ്. ശരാശരി വായ്പ തുക 90,000 രൂപയിൽ നിന്ന് 1.96 ലക്ഷം രൂപയായി ഉയർന്നതും ശ്രദ്ധേയമാണ്. കൂടുതൽ ആളുകൾ കൂടുതൽ തുക വായ്പയെടുക്കുന്ന പ്രവണത ശക്തമാകുന്നതിന്റെ സൂചനയാണിതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വായ്പയെടുക്കുന്നവരിൽ 39 ശതമാനം സ്ത്രീകളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 മാർച്ചിൽ 1.1 ലക്ഷം രൂപയായിരുന്നു ശരാശരി കുടിശിക തുകയെങ്കിൽ, 2025 ഡിസംബർോടെ ഇത് 1.9 ലക്ഷം രൂപയായി ഉയർന്നു. ഇതോടെ അടിയന്തര ആവശ്യങ്ങൾക്കുള്ള ചെറുകാല വായ്പ എന്ന നിലയിൽ നിന്നു മാറി, കൂടുതൽ സ്ഥിരതയുള്ള സുരക്ഷിത വായ്പാ മാർഗമായി ഗോൾഡ് ലോൺ മാറുന്നതായി വിലയിരുത്തപ്പെടുന്നു.

ഭൗഗോളികമായി പരിശോധിക്കുമ്പോൾ, ദക്ഷിണേന്ത്യയിലാണ് ഗോൾഡ് ലോൺ ആവശ്യകത ഏറ്റവും കൂടുതലുള്ളത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങൾ മാത്രം രാജ്യത്തെ മൊത്തം ഗോൾഡ് ലോൺ മൂല്യത്തിന്റെ 51.1 ശതമാനം കൈവശപ്പെടുത്തിയിട്ടുണ്ട്.കേരളവും ഈ വളർച്ചയിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. സംസ്ഥാനത്ത് 9 ശതമാനം വിഹിതവും 16 ശതമാനം വളർച്ചയും രേഖപ്പെടുത്തിയതായി റിപ്പോർട്ട് പറയുന്നു. രാജ്യവ്യാപകമായി ആവശ്യകത ഉയർന്നിട്ടുണ്ടെങ്കിലും ഗോൾഡ് ലോൺ വിപണിയുടെ കേന്ദ്രീകരണം ഇപ്പോഴും ദക്ഷിണേന്ത്യയിൽ തന്നെയാണെന്ന് ഇത് വ്യക്തമാക്കുന്നു.
കേരളത്തിൽ ദിവസേന സ്വർണവില ഉയരുന്ന സാഹചര്യത്തിൽ ഗോൾഡ് ലോൺ വിപണിയും വേഗത്തിൽ വളരുന്നതായി പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ട്രാൻസ്‌യൂണിയൻ സിബിൽ (TransUnion CIBIL) പുറത്തുവിട്ട പഠനത്തിൽ, ഹൗസിംഗ് വായ്പകൾക്ക് പിന്നാലെ റീട്ടെയിൽ ക്രെഡിറ്റിലെ രണ്ടാമത്തെ വലിയ വിഭാഗമായി ഗോൾഡ് ലോണുകൾ മാറിയതായി പറയുന്നു.

2022 മാർച്ചിന് ശേഷം ഗോൾഡ് ലോൺ സ്വീകരണത്തിൽ 3.8 മടങ്ങ് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ റീട്ടെയിൽ ക്രെഡിറ്റ് പോർട്ട്ഫോളിയോയിൽ 11.1 ശതമാനം വിഹിതം ഗോൾഡ് ലോണിനാണ്. ശരാശരി വായ്പ തുക 90,000 രൂപയിൽ നിന്ന് 1.96 ലക്ഷം രൂപയായി ഉയർന്നതും ശ്രദ്ധേയമാണ്. കൂടുതൽ ആളുകൾ കൂടുതൽ തുക വായ്പയെടുക്കുന്ന പ്രവണത ശക്തമാകുന്നതിന്റെ സൂചനയാണിതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായ്പയെടുക്കുന്നവരിൽ 39 ശതമാനം സ്ത്രീകളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 മാർച്ചിൽ 1.1 ലക്ഷം രൂപയായിരുന്നു ശരാശരി കുടിശിക തുകയെങ്കിൽ, 2025 ഡിസംബർോടെ ഇത് 1.9 ലക്ഷം രൂപയായി ഉയർന്നു. ഇതോടെ അടിയന്തര ആവശ്യങ്ങൾക്കുള്ള ചെറുകാല വായ്പ എന്ന നിലയിൽ നിന്നു മാറി, കൂടുതൽ സ്ഥിരതയുള്ള സുരക്ഷിത വായ്പാ മാർഗമായി ഗോൾഡ് ലോൺ മാറുന്നതായി വിലയിരുത്തപ്പെടുന്നു.