ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം. നേരിയനേട്ടത്തിലായിരുന്നു വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി.


സെന്‍സെക്‌സ് 81 പോയന്റ് താഴ്ന്ന് 60,600ലും നിഫ്റ്റി 16 പോയന്റ് നഷ്ടത്തില്‍ 17,840ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്……

എന്‍ടിപിസി, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, വിപ്രോ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ
ഓഹരികളാണ് നഷ്ടത്തില്‍.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, ടൈറ്റാന്‍, നെസ് ലെ ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *