ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 ഒക്ടോബർ 8 മുതൽ;

ആമസോണിന്റെ ഏറ്റവും വലിയ വാർഷിക ഉത്സവകാല വിൽപ്പനയായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 ഒക്ടോബർ 8 മുതൽ ഇന്ത്യയിൽ ആരംഭിക്കും. സ്മാർട്ട്ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, പലചരക്ക് സാധനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി ഓഫറുകളാണ് ഇത്തവണ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.പ്രീമിയം, ബജറ്റ് വിഭാഗങ്ങളിലായി പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചുകളും പ്രത്യേക പ്രമോഷനുകളും സെയിലിന്റെ ഭാഗമായി ഉണ്ടാകും. ബാങ്ക് ഓഫറുകളും പ്രൈം ആനുകൂല്യങ്ങളും ഉൾപ്പെടെ നിരവധി അധിക സേവിങ്സ് അവസരങ്ങളും ലഭിക്കും. എസ്ബിഐയുടെ യോഗ്യമായ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ക്രെഡിറ്റ് കാർഡ് ഇ.എം.ഐ ഇടപാടുകൾക്കും ഈ ഓഫർ ബാധകമാണ്.

സെയിൽ കാലയളവിൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് 10 ശതമാനം വരെ അധിക സേവിങ്സ് ലഭ്യമാകും. പ്രധാന ഡീലുകളും പ്രത്യേക പ്രമോഷനുകളും ഉൾപ്പെടുത്തി വിവിധ ഡീൽ സോണുകളും ഒരുക്കിയിട്ടുണ്ട്. 8 PM Deals, Blockbuster Deals, Top 100 Deals, Mega Deals എന്നിവ ഇതിൽ ഉൾപ്പെടുന്നു.തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് ഡിസ്കൗണ്ടിനൊപ്പം എക്സ്ചേഞ്ച് ആനുകൂല്യവും ലഭ്യമാക്കുന്ന ‘Blockbuster Deals with Exchange’ പദ്ധതിയും ആമസോൺ അവതരിപ്പിക്കും.ഇതിന് പുറമെ Buy More, Save More, Exchange Mela, Sample Mania, Amazon Combos തുടങ്ങിയ പ്രത്യേക പ്രമോഷനുകളും സെയിലിന്റെ ഭാഗമാകും. പ്രതിദിനം 99 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇ.എം.ഐ അപ്ഗ്രേഡ് സ്കീമുകൾ, ആമസോൺ കൂപ്പണുകൾ, Freebie Central, Customers Most Loved തുടങ്ങിയ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.

വിവിധ ഉൽപ്പന്ന വിഭാഗങ്ങളിലെ നോ-കോസ്റ്റ് ഇ.എം.ഐ, എക്സ്ചേഞ്ച് ഓഫറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സെയിൽ ആരംഭിക്കുന്നതിന് മുന്നോടിയായി ആമസോൺ പുറത്തുവിടും. ഉത്സവകാല ഷോപ്പിങ്ങിനായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് വിവിധ വിഭാഗങ്ങളിലായി വിലക്കുറവും അധിക ആനുകൂല്യങ്ങളും ലഭ്യമാകുന്ന വിൽപ്പനയായിരിക്കും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026.

Leave a Reply

Your email address will not be published. Required fields are marked *