Skip to content
April 18, 2026
  • Facebook
  • Twitter
  • Instagram
The Investment Times

The Investment Times

Smart Investment Magazine
  • Home
  • Economy
  • Tech
  • Finance
  • Banking
  • Auto
  • Education
  • Entertainment
  • Insurance
  • Local news
  • Real estate
Main Menu
Banking / Finance

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് ; തെരഞ്ഞെടുക്കാം റിസ്‌കില്ലാതെ

February 24, 2023February 24, 2023 - by The Investment Times Desk

അടിയന്തിര ആവശ്യങ്ങള്‍ക്ക് പണം ആവശ്യമുള്ളപ്പോള്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ പണം പിന്‍വലിക്കാന്‍ കഴിയുന്ന നിക്ഷേപപദ്ധതികളില്‍ അംഗമാണെങ്കില്‍ വലിയ ആശ്വാസമാകും .അതായത്  ഓഹരി വിപണികളിലോ, മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപിച്ച പണം പിന്‍വലിക്കുമ്പോള്‍ വരുന്ന കാലതാമസം പോസ്റ്റ് ഓഫീസ്  നിക്ഷേപ പദ്ധതികളില്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരില്ല.

നിങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖ സന്ദര്‍ശിച്ച് എളുപ്പത്തില്‍ നിങ്ങള്‍ക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. പ്രായപരിധി നിബന്ധനകളില്ലാത്തതിനാല്‍ ഏത് പ്രായക്കാർക്കും അക്കൗണ്ട് തുടങ്ങാവുന്നതാണ്. നിങ്ങളുടെ അക്കൗണ്ടില്‍ മിനിമം ഡെപ്പോസിറ്റ് ചെയ്യേണ്ട തുക 500 രൂപയാണ്. എന്നാല്‍ 50 രൂപ മുതല്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാം. പരിധിയില്ല, പരമാവധി എത്ര തുകവേണമെങ്കിലും നിക്ഷേപിക്കുകയും ചെയ്യാം. ഒരാള്‍ക്ക് ഒരു അക്കൗണ്ട് ആണ് തുടങ്ങാനാവുക. ആവശ്യമെങ്കില്‍ ജോയിന്റ് അക്കൗണ്ടും എടുക്കാവുന്നതാണ്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളുമായി സാമ്യമുള്ളവയാണ്.

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് വഴി ബാങ്ക് അക്കൗണ്ടിലെ സേവിംഗ്‌സ് അക്കൗണ്ടിനേക്കാള്‍ ഏകദേശം മൂന്നിലൊന്ന് അധികം പലിശനിരക്ക് നേടാവുന്നതാണ്. മാത്രമല്ല 33 ശതമാനം അധിക പലിശ നിരക്കും, ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ അധിക ആദായനികുതി കിഴിവും ലഭിക്കുന്നവയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍

അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇന്ത്യ പോസ്റ്റിന്റെ വെബ്്‌സൈറ്റ് വഴി ഓണ്‍ലൈനായോ, അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചോ അക്കൗണ്ട് തുറക്കാംം.

പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളില്‍ സൂക്ഷിക്കാവുന്ന മിനിമം ബാലന്‍സ് 500 രൂപയാണ്.

സേവിംഗ്‌സ് അക്കൗണ്ട് ബാലന്‍സ് 500 രൂപയില്‍ താഴെ വന്നാല്‍ മെയിന്റനന്‍സ് ചാര്‍ജ്ജ് (50) ഈടാക്കും

ബാലന്‍സ് 500 ല്‍ താഴെയായാല്‍ പലിശ ലഭിക്കില്ല

കുറഞ്ഞ നിക്ഷേപം 500 രൂപയാണ്, നിക്ഷേപതുക 500 ല്‍ നിന്നും ഉയര്‍ത്തിയാലേ പിന്‍വലിക്കല്‍ സാധ്യമാവുകയുള്ളു

ചെക്ക് ബുക്ക് ഇല്ലാതെ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിന് മിനിമം 50 രൂപ ഈടാക്കും

TaggedPost office saving account

Related Posts

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

April 16, 2026April 16, 2026

ബാങ്ക് അക്കൗണ്ട് വേണ്ട; ഇനി ‘പോക്കറ്റ് മണി’ ഡിജിറ്റലായി—പുതിയ ഫീച്ചറുമായി ഗൂഗിൾ പേ

April 13, 2026April 16, 2026

സ്വർണ വില വീണ്ടും താഴേക്ക്; ഇന്നത്തെ സ്വർണവും വെള്ളിയും എത്ര?

April 13, 2026April 13, 2026

Recent News

  • ഗോൾഡ് ലോണിന് കുതിപ്പ്; വായ്പയെടുക്കുന്നവരിൽ മുന്നിൽ ദക്ഷിണേന്ത്യ
  • തേൻ കയറ്റുമതിക്ക് പച്ചക്കൊടി; കുറഞ്ഞ കയറ്റുമതി വില 2026 വരെ നീട്ടി
  • വാട്‌സാപ്പിൽ യൂസർനെയിം ഫീച്ചർ എത്തുന്നു; ഇനി ഫോൺ നമ്പർ പങ്കിടേണ്ടതില്ല
  • അമേരിക്കൻ നിയന്ത്രണം കടുപ്പിച്ചു;റഷ്യ–ഇറാൻ എണ്ണ വഴികൾ അടഞ്ഞു; ഇന്ത്യ മുന്നിൽ പുതിയ വെല്ലുവിളി
  • സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

Find Us

Email
editor@investmenttimes.in

 

About This Site

Greetings from Investment Times online news (Malayalam) , Kerala’s own integrated media for Investment & Finance .

Investment Times is the authoritative voice of Indian business ecosystem with special emphasis on Kerala, and it brings to light all the amazing stories on Banking and Finance, Investments, Personal Finance, Stock market ,Small and Medium Enterprises, corporates, Technological innovations, Start-ups, Success Stories, Women empowerment, Education, Automobile, Tourism and a lot more.

Recent News

  • ഗോൾഡ് ലോണിന് കുതിപ്പ്; വായ്പയെടുക്കുന്നവരിൽ മുന്നിൽ ദക്ഷിണേന്ത്യ
  • തേൻ കയറ്റുമതിക്ക് പച്ചക്കൊടി; കുറഞ്ഞ കയറ്റുമതി വില 2026 വരെ നീട്ടി
  • വാട്‌സാപ്പിൽ യൂസർനെയിം ഫീച്ചർ എത്തുന്നു; ഇനി ഫോൺ നമ്പർ പങ്കിടേണ്ടതില്ല
  • അമേരിക്കൻ നിയന്ത്രണം കടുപ്പിച്ചു;റഷ്യ–ഇറാൻ എണ്ണ വഴികൾ അടഞ്ഞു; ഇന്ത്യ മുന്നിൽ പുതിയ വെല്ലുവിളി
  • സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

Search News

Copyright © 2026 The Investment Times.
Web Hosting by INDUNIVA and HitMag.