ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഒരു പവന് സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 2020 ൽ 42000  ആയിരുന്നു വില. സ്വർണവില ഇന്ന് ഗ്രാമിന് 35 രൂപ വർദ്ധിച്ച് 5270 രൂപയും പവന് 280 രൂപ വർദ്ധിച്ച് 42160 രൂപയിലെത്തി. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ ഉയർന്നു.  ഇന്നത്തെ വിപണി വില 5270 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 30 രൂപയാണ് ഉയർന്നത്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4360 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ  വിപണി വില ഇന്നലെ ഒരു രൂപ കുറഞ്ഞു.  ഒരു ഗ്രാം വെള്ളിയുടെ  വിപണി വില 74  രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *