വാഹന നിർമാണ മേഖലയിൽ തമിഴ്നാടിന് വൻ നിക്ഷേപം; ദക്ഷിണ കൊറിയൻ കമ്പനികൾ എത്തിക്കുന്നത് 1,370 കോടി

ഹ്യുണ്ടായ്, കിയ വാഹനങ്ങൾക്കുള്ള ഘടകങ്ങൾ നിർമിക്കുന്ന രണ്ട് ദക്ഷിണ കൊറിയൻ കമ്പനികൾ തമിഴ്നാട്ടിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1,370 കോടി രൂപയുടെ നിക്ഷേപമാണ് ഇരു കമ്പനികളും സംസ്ഥാനത്ത് നടത്തുക.

ഹ്വാഷിൻ (Hwashin) കമ്പനി ഏകദേശം 850 കോടി രൂപയും സെയോയോൺ (Seoyon) 520 കോടി രൂപയുമാണ് നിക്ഷേപിക്കുക. ഇതുസംബന്ധിച്ച ധാരണാപത്രം ഉടൻ ഒപ്പുവയ്ക്കുമെന്നാണ് വിവരം.ദക്ഷിണ കൊറിയൻ കമ്പനികളുടെ ഈ നിക്ഷേപം തമിഴ്നാട്ടിലെ വാഹന നിർമാണ മേഖലയ്ക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *