വീട്ടിൽ തന്നെ സിനിമാ തീയറ്റർ അനുഭവം; 115 ഇഞ്ച് ബ്രാവിയ 9II ടിവിയുമായി സോണി

വീട്ടിൽ തന്നെ സിനിമാ തീയറ്ററിന് സമാനമായ ദൃശ്യാനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സോണി ഇന്ത്യയിൽ അവതരിപ്പിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ 115 ഇഞ്ച് (292 സെ.മീ.) ബ്രാവിയ 9II സ്മാർട്ട് ടിവി. കമ്പനിയുടെ ഏറ്റവും വലിയ ബ്രാവിയ മോഡലായ ഈ പ്രീമിയം ടെലിവിഷൻ, സംവിധായകൻ എസ്.എസ്. രാജമൗലിയെ ബ്രാൻഡ് അംബാസഡറാക്കി അവതരിപ്പിച്ച “Cinema is Coming Home” ക്യാംപെയ്‌നിന്റെ ഭാഗമായാണ് വിപണിയിലെത്തുന്നത്.സോണിയുടെ പുതിയ ട്രൂ ആർജിബി (True RGB) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ബ്രാവിയ 9II, 55 ഇഞ്ച് മുതൽ 115 ഇഞ്ച് വരെയുള്ള പ്രീമിയം ലാർജ്-സ്ക്രീൻ ശ്രേണി പൂർണമാക്കുന്നതായും കമ്പനി അറിയിച്ചു.

ട്രൂ ആർജിബി ടെക്‌നോളജിയുടെ പ്രത്യേകതകൾ

സോണി വികസിപ്പിച്ച RGB Backlight Master Drive Pro സാങ്കേതികവിദ്യയാണ് ബ്രാവിയ 9IIയുടെ പ്രധാന ആകർഷണം. ആർജിബി എൽഇഡികളെ സ്വതന്ത്രമായി നിയന്ത്രിക്കുന്ന ഈ സംവിധാനം കൂടുതൽ വിശാലമായ കളർ ഗാമറ്റും മികച്ച കോൺട്രാസ്റ്റും യഥാർഥ നിറങ്ങളും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.കൂടാതെ, ഏത് കോണിൽ നിന്ന് കണ്ടാലും വ്യക്തമായ ചിത്രങ്ങൾ ലഭ്യമാക്കുന്ന X-Wide Angle Pro, കൂടുതൽ തെളിച്ചവും ദൃശ്യഗുണവും ഉറപ്പാക്കുന്ന Luminance Booster Pro തുടങ്ങിയ സവിശേഷതകളും ടിവിയിലുണ്ട്.

12 സ്പീക്കറുകളുമായി തിയറ്റർ നിലവാരത്തിലുള്ള ശബ്ദം

ബ്രാവിയ 9IIയിൽ Acoustic Multi-Audio+ സംവിധാനമാണ് നൽകിയിരിക്കുന്നത്. രണ്ട് സബ് വൂഫറുകൾ, എട്ട് ഫുൾ-റേഞ്ച് സ്പീക്കറുകൾ, രണ്ട് ട്വീറ്ററുകൾ എന്നിവ ഉൾപ്പെടുന്ന 12 സ്പീക്കർ ഓഡിയോ സിസ്റ്റം സിനിമകളിലെ സംഭാഷണങ്ങളും ശബ്ദപ്രഭാവങ്ങളും കൂടുതൽ യാഥാർഥ്യത്തോടെ അനുഭവിക്കാൻ സഹായിക്കും.

ഗൂഗിൾ ടിവിയും ജെമിനി എഐയും

ഗൂഗിൾ ടിവി പ്ലാറ്റ്‌ഫോമിലാണ് പുതിയ ബ്രാവിയ മോഡലുകൾ പ്രവർത്തിക്കുന്നത്. വരാനിരിക്കുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഗൂഗിളിന്റെ ജെമിനി എഐ അസിസ്റ്റന്റ് ലഭ്യമാകും. ഇതോടെ കൂടുതൽ സ്വാഭാവികമായ വോയിസ് കമാൻഡുകൾ ഉപയോഗിച്ച് ടിവി നിയന്ത്രിക്കാനും വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും.

ലഭ്യമായ മോഡലുകൾ

BRAVIA 7II

55 ഇഞ്ച് (140 സെ.മീ.)
65 ഇഞ്ച് (165 സെ.മീ.)
75 ഇഞ്ച് (190 സെ.മീ.)
85 ഇഞ്ച് (215 സെ.മീ.)

BRAVIA 9II

75 ഇഞ്ച് (190 സെ.മീ.)
85 ഇഞ്ച് (215 സെ.മീ.)
115 ഇഞ്ച് (292 സെ.മീ.)

സോണി സെന്ററുകൾ, Shop at SC പോർട്ടൽ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ടിവികൾ വാങ്ങാനാകും.പ്രീമിയം ഹോം എന്റർടെയ്ൻമെന്റ് വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ഈ പുതിയ ബ്രാവിയ ശ്രേണി, അത്യാധുനിക ദൃശ്യ-ശബ്ദ സാങ്കേതികവിദ്യകളും എഐ അധിഷ്ഠിത സ്മാർട്ട് ഫീച്ചറുകളും ഒരുമിച്ച് അവതരിപ്പിക്കുന്നതിലൂടെ വലിയ സ്‌ക്രീൻ ടിവി വിപണിയിൽ സോണിയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.