എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ; ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ ബജറ്റിൽ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ കുടുംബങ്ങൾക്ക് സമഗ്ര ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ പ്രഖ്യാപിച്ച് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഈ സുപ്രധാന ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കും. ഗുരുതര രോഗങ്ങൾ ഉൾപ്പെടെയുള്ള ചികിത്സാ ചെലവുകളിൽ സാമ്പത്തിക ഭാരം കുറയ്ക്കുകയും എല്ലാ കുടുംബങ്ങൾക്കും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.