Royal Challengers Bengaluru (ആർസിബി) ഫ്രാഞ്ചൈസിക്ക് പുതിയ ഉടമകൾ എത്താനുള്ള സാധ്യത ശക്തമായി. നിലവിലെ ഉടമകളായ United Spirits ഓഹരി വിറ്റൊഴിയാനുള്ള നടപടികൾ അടുത്ത ഘട്ടത്തിലേക്ക് കടത്തി. ബ്രിട്ടീഷ് മദ്യനിർമ്മാതാക്കളായ Diageoയുടെ ഇന്ത്യാ വിഭാഗമാണ് യുണൈറ്റഡ് സ്പിരിറ്റ്സ്.
ഐപിഎല്ലിൽ പുരുഷ ടീമും വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) ടീമും ഉൾപ്പെടെ ആർസിബിയുടെ പ്രവർത്തനം Royal Challengers Sports Private Limited (ആർസിഎസ്പിഎൽ) വഴിയാണ്. ഇതിനകം 9–10 നിക്ഷേപകർ ഓഹരി സ്വന്തമാക്കാൻ താൽപ്പര്യപത്രം സമർപ്പിച്ചെന്നാണ് വിവരം.രണ്ടാംഘട്ടത്തിലേക്ക് കടന്ന പ്രമുഖരിൽ Adar Poonawalla, Ranjan Pai, EQT, Avram Glazerയുടെ ലാൻസർ ക്യാപിറ്റൽ എന്നിവരുണ്ട്.
അതേസമയം Premji Invest, Blackstone Inc., Capri Global Capital, കൂടാതെ യുഎസ് സംരംഭകരായ Kal Somani, Sanjay Govil എന്നിവർ നേതൃത്വം നൽകുന്ന കൺസോർഷ്യങ്ങളും മത്സരത്തിലാണ്.
ഫ്രാഞ്ചൈസിയുടെ 100 ശതമാനം ഓഹരികളും വിറ്റൊഴിയാനാണ് നിലവിലെ ഉടമകളുടെ നീക്കം. ഏകദേശം 2 ബില്യൺ ഡോളർ (18,100 കോടി രൂപ) മൂല്യമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അന്തിമ വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.ഐപിഎല്ലിലെ മറ്റു പ്രമുഖ ടീമുകളായ Kolkata Knight Riders, Rajasthan Royals എന്നിവയും ഓഹരി വിൽപന പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
വമ്പൻ പണത്തൂക്കം
Indian Premier League (ഐപിഎൽ) 2025ലെ റിപ്പോർട്ട് പ്രകാരം, ലീഗിന്റെ മൊത്തം ബിസിനസ് മൂല്യം 2023ലെ 15.4 ബില്യൺ ഡോളറിൽ നിന്ന് 18.5 ബില്യൺ ഡോളറായി ഉയർന്നു. ബ്രാൻഡ് മൂല്യം 3.2 ബില്യനിൽ നിന്ന് 3.9 ബില്യനിലേക്കും വർധിച്ചു.ബ്രാൻഡ് മൂല്യത്തിൽ ഒന്നാം സ്ഥാനത്ത് ആർസിബിയാണ് — 269 മില്യൺ ഡോളർ. 242 മില്യനുമായി Mumbai Indians രണ്ടാമത്.തുടർന്ന് Chennai Super Kings (235 മില്യൺ), Kolkata Knight Riders (227 മില്യൺ) എന്നിവയാണ് പട്ടികയിൽ.
