ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്.ധനമന്ത്രി നിർമ്മല സീതാരാമന്റെ തുടർച്ചയായുള്ള ഒന്‍പതാമത്തെ ബജറ്റ് ആണിത്. കേരളത്തിന് അതിവേഗ റെയിൽ പാതയും എയിംസ് അടക്കവും ഇല്ലാതെയാണ് ബജറ്റ് പ്രഖ്യാപനം. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല.
ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല
ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല.
ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടും
2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം
2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം നടപ്പാക്കും
നികുതി നിയമങ്ങള്‍ ലഘൂകരിക്കും
ജൂലൈ 31വരെ ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കാം
വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതൽ നികുതിയുണ്ടാകില്ല
ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ
ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ
ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് ടാക്സ് ഹോളിഡേ പ്രഖ്യാപിച്ചത്
കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി
17 കാൻസര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇതോടെ കാൻസര്‍ മരുന്നുകളുടെ വില കുറയും.
മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കും. ഇത്തരം ഉപകരണങ്ങളുടെ വിലയും കുറയും
ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാകും
ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാകും
വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും
വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും
എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കി
വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറു മാസം വരെ സമയം
സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും
സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാന്റായി നൽകും
പുതിയ അക്കാദമിക് സെന്ററുകള്‍ സ്ഥാപിക്കും
5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും
നികുതി നിയമങ്ങള്‍ ലഘൂകരിക്കും, വിദേശയാത്രയുടെ നികുതി കുറച്ചു
വാഹനാപകട നഷ്ടപരിഹാര തുകക്ക് നികുതിയില്ല
വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും
വിദേശയാത്രയുടെ നികുതി 5 ൽ നിന്ന് രണ്ടു ശതമാനമാക്കി കുറച്ചു (ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ)
മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ചിൽ നിന്ന് രണ്ട് ശതമാനമാക്കി.പരിശോധക്കുശേഷവും റിട്ടേൺ വിവരങ്ങൾ പുതുക്കാം
വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ
കായിക മേഖലയിൽ വൻ മാറ്റങ്ങള്‍
കായിക മേഖലയിൽ വൻ മാറ്റങ്ങള്‍ വരുമെന്ന് ബജറ്റ് പ്രഖ്യാപനം. കായിക മേഖലയ്ക്കായി ഖേലോ ഇന്ത്യ മിഷൻ
സ്പോര്‍ട്സ് ഉപകരണ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി
കർഷകർക്കായി എഐ പ്രഖ്യാപനം
കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, മൾട്ടി ലിംഗ്വൽ അഗ്രികൾച്ചറൽ പോർട്ടൽ ലിങ്ക്ഡ് സ്റ്റാക്ക്
കർഷകർക്ക് ഉൽപാദനം വർദ്ധിപ്പിക്കാനടക്കം സഹായം
2026 ഓടെ ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കും
2026 ഓടെ ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കും
ശാരീരിക വൈകല്യമുള്ളവര്‍ക്കായി ദിവ്യാംഗൻ കൗശൽ യോജന. കൂടുതൽ കൃത്രിമ അവയവ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കും
വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി
വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി
ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങൾക്ക് സഹായം
വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാൻ ആധുനിക സൗകര്യങ്ങളടക്കമുള്ള സഹായം.
എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റൽ, നാളികേര പ്രോത്സാഹനത്തിന് പ്രത്യേക പദ്ധതി
എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കും
ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോര്‍ക്കും
ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷി മാർട്ടുകൾ (സെൽഫ് ഹെൽപ് എന്റർപ്രണര്‍-SHE)
തേങ്ങ കർഷകർക്ക് പ്രോത്സാഹനം: കോക്കനട്ട് പ്രോമോഷൻ സ്കീം. ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകും
പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്പാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയത് നടാൻ പ്രോത്സാഹനം
ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായം
കേരളത്തിലും കര്‍ണാടകത്തിലും കടലാമ പരിചരണത്തിന് പ്രത്യേക കേന്ദ്രം
കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കും
മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികൾ കേന്ദ്രീകരിച്ച്പദ്ധതി
ഈ മേഖലയിൽ സ്ത്രീകൾക്ക് ഞാഴിലവസരം വർധിപ്പിക്കും
നാളികേര ഉത്പാദന വർധനവിന് പദ്ധതി
2030ഓടെ കശുവണ്ടി, കൊക്കോ പ്രീമിയം ഉത്പന്നങ്ങൾ
പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും
ഇന്ത്യയിലെ അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലയ്ക്കായി പ്രത്യേക പദ്ധതി.
2030ഓടെ 2 മില്യണ്‍ പ്രൊഫഷണലുകളെ ആവശ്യമുള്ള മേഖല.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിക്ക് ഇതിനായി പിന്തുണ നൽകും
എവിജിസി കണ്ടന്റ് ക്രിയേറ്റർ ലാബുകൾ 15000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും
രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കും
മൂന്നിടങ്ങളിൽ അന്താരാഷ്ട്ര ട്രക്കിങ് കേന്ദ്രങ്ങള്‍
മൂന്നിടങ്ങളിൽ അന്താരാഷ്ട്ര ട്രക്കിങ് കേന്ദ്രങ്ങള്‍
ഹിമാചൽ പ്രദേശിലും ഉത്തരഖണ്ഡിലും ജമ്മുകശ്മീരിലും അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കും
എഐ സാങ്കേതിക വിദ്യയ്ക്കായി കൂടുതൽ നിക്ഷേപം, ആയുര്‍വേദത്തിന് കൈനിറയെ പദ്ധതികള്‍
എഐ സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നിക്ഷേപം.
കോര്‍പ്പറേറ്റ് ബോണ്ട് മാര്‍ക്കറ്റിനായി പദ്ധതി.
യോഗ, വെൽനെസ് സ്കീമുകൾക്കായി ഒന്നരലക്ഷം കെയർഗിവര്‍മാരെ പരിശീലിപ്പിക്കും
മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പദ്ധതി.
അഞ്ച് മേഖല മെഡിക്കൽ ഹബുകൾ. ഹബുകളിൽ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകും
ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി
മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്ക്കരിക്കുന്നവർക്കും സഹായപദ്ധതി
മൂന്ന് പുതിയ അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും
ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തും
ഗവേഷണത്തിനും പരിശോധനകൾക്കും കൂടുതൽ പ്രൊഫഷണലുകളെ നിയോഗിക്കും
പുതുതായി പ്രഖ്യാപിച്ച 7 അതിവേഗ റെയിൽ ഇടനാഴികള്‍
മുംബൈ – പൂണെ
പൂണെ – ഹൈദരാബാദ്
ഹൈദരാബാദ് – ബെംഗളൂരു
ഹൈദരാബാദ് – ചെന്നൈ
ചെന്നൈ – ബെംഗളൂരു
ദില്ലി – വാരാണസി
വാരാണസി – സിലിഗുരി

