5 ലക്ഷം രൂപ വിലക്കുറവിൽ ഫോക്‌സ്‌വാഗൺ ടെയ്‌റോൺ ലൈഫ്; പുതിയ എൻട്രി-ലെവൽ വേരിയന്റ് വിപണിയിൽ

പ്രീമിയം എസ്‌യുവിയായ ഫോക്‌സ്‌വാഗൺ ടെയ്‌റോൺ നിരയിലേക്ക് കൂടുതൽ താങ്ങാനാവുന്ന പുതിയ ‘ടെയ്‌റോൺ ലൈഫ്’ വേരിയന്റ് അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ ഇന്ത്യ. പുതിയ മോഡലിന്റെ എക്‌സ്-ഷോറൂം വില 41.99 ലക്ഷം രൂപയാണ്.ടെയ്‌റോൺ ശ്രേണിയിലെ എൻട്രി-ലെവൽ വേരിയന്റായ ഈ മോഡലിന്, നിലവിലെ ടോപ്പ് വേരിയന്റായ ആർ-ലൈനിനേക്കാൾ 5 ലക്ഷം രൂപ കുറവാണ്. ആർ-ലൈനിന്റെ എക്‌സ്-ഷോറൂം വില 46.99 ലക്ഷം രൂപയാണ്.

അഞ്ച് സീറ്റർ കോൺഫിഗറേഷൻ

ടെയ്‌റോൺ ലൈഫും ആർ-ലൈനും തമ്മിലുള്ള പ്രധാന വ്യത്യാസം സീറ്റിങ് കോൺഫിഗറേഷനിലാണ്. ആർ-ലൈൻ ഏഴ് സീറ്റർ മോഡലായപ്പോൾ, പുതിയ ടെയ്‌റോൺ ലൈഫ് അഞ്ച് സീറ്റർ എസ്‌യുവിയാണ്.പുറംകാഴ്ചയിൽ ഇരുവാഹനങ്ങളും ഏറെ സാമ്യമുള്ളതാണെങ്കിലും, ടെയ്‌റോൺ ലൈഫിന് ചെറിയ വലിപ്പത്തിലുള്ള അലോയ് വീലുകൾ, പുതിയ വീൽ ഡിസൈൻ, ആർ-ബാഡ്ജിങ് ഇല്ലാത്ത ലളിതമായ ബമ്പറുകൾ, വ്യത്യസ്ത ഡ്യുവൽ-ടോൺ ഇന്റീരിയർ എന്നിവയാണ് നൽകിയിരിക്കുന്നത്.

ഫീച്ചറുകളിൽ ചെറിയ മാറ്റങ്ങൾ

ആർ-ലൈനിനെ അപേക്ഷിച്ച് ടെയ്‌റോൺ ലൈഫിൽ ചില പ്രീമിയം ഫീച്ചറുകൾ ഒഴിവാക്കിയിട്ടുണ്ട്.
15 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനിന് പകരം 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ
ഹാർമൻ കാർഡൺ ഓഡിയോ സിസ്റ്റത്തിന് പകരം 8-സ്പീക്കർ സൗണ്ട് സിസ്റ്റം
ആർ-ലൈൻ ബാഡ്ജിങ് ഒഴിവാക്കി

അതേസമയം, നിരവധി പ്രധാന ഫീച്ചറുകൾ ടെയ്‌റോൺ ലൈഫിലും നിലനിർത്തിയിട്ടുണ്ട്.

ഫ്രണ്ട് സീറ്റുകൾക്ക് മസാജ് ഫംഗ്ഷൻ
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
വയർലെസ് ഫോൺ ചാർജിങ്
പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ
പനോരമിക് സൺറൂഫ്
ആംബിയന്റ് ലൈറ്റിങ്
ഇല്യുമിനേറ്റഡ് ഫ്രണ്ട്, റിയർ ലോഗോകൾ
കണക്റ്റഡ് ലൈറ്റിങ് സംവിധാനം
എൻജിനിൽ മാറ്റമില്ല

പുതിയ ടെയ്‌റോൺ ലൈഫിൽ മെക്കാനിക്കൽ വിഭാഗത്തിൽ മാറ്റങ്ങളൊന്നുമില്ല.

ഇതിലും 2.0 ലിറ്റർ TSI ടർബോ പെട്രോൾ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എൻജിൻ 201 bhp കരുത്തും 320 Nm ടോർക്കും ഉൽപാദിപ്പിക്കും.എൻജിനോടൊപ്പം 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് (DSG) ഗിയർബോക്‌സും സ്റ്റാൻഡേർഡായി ലഭിക്കും.പ്രീമിയം എസ്‌യുവിയുടെ പ്രകടനവും സാങ്കേതിക സവിശേഷതകളും നിലനിർത്തിക്കൊണ്ട് കൂടുതൽ മത്സരാധിഷ്ഠിതമായ വിലയിൽ ടെയ്‌റോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് പുതിയ ടെയ്‌റോൺ ലൈഫ് വേരിയന്റിലൂടെ ഫോക്‌സ്‌വാഗൺ ലക്ഷ്യമിടുന്നത്.