സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് രേഖപ്പെടുത്തിയത് റെക്കോർഡ് വർധന. ഒറ്റ ദിവസം 1120 രൂപയാണ് ഒരു പവന്റെ വിലയിൽ വർധിച്ചത്. ഒരു ദിവസം ഒറ്റത്തവണയുണ്ടാകുന്ന ഏറ്റവും ഉയർന്ന വർധനവാണ് ഇന്നത്തേത്. ഇതോടെ പവന് 44320 രൂപയിലാണ് ഇന്ന് സ്വർണം വിപണനം ചെയ്യുന്നത്. ഗ്രാമിന് 5540 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 140 രൂപയാണ് ഇന്ന് വർധിച്ചത്. നേരത്തെ ഒരു ദിവസം 150 രൂപ വർധിച്ചിട്ടുണ്ടെങ്കിലും അത് രണ്ട് തവണയായാണ് വർധിച്ചത്.

ഇന്നലെ 5400 രൂപയിലായിരുന്നു ഒരു ഗ്രാം സ്വർണം വിപണനം ചെയ്തത്. പവന് 43200 രൂപയായിരുന്നു വില. ആഗോള വിപണിയിൽ യുദ്ധം സൃഷ്ടിച്ച മാറ്റമാണ് സ്വർണ വില ഉയരാൻ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *