സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാര്‍ക്കും MLA മാര്‍ക്കും അലവന്‍സുകള്‍ കൂട്ടാന്‍ ശുപാര്‍ശ.

സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും അലവൻസുകളും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ ശുപാർശ. 35 ശതമാനം വരെ വർധനയാണു ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. 2022 ജൂലൈയിലാണ് കമ്മിഷനെ നിയമിച്ചത്.ശമ്പളവർധന കമ്മിഷൻ ശുപാർശ ചെയ്തിട്ടില്ല. യാത്രാ ചെലവ്, ടെലഫോൺ ചെലവ്, ചികിത്സാ  ചെലവ് തുടങ്ങിയവയിൽ കാലോചിത മാറ്റം വേണമെന്നാണ് ശുപാർശ.

2018 ലാണ് ഇതിന് മുന്‍പ് ശമ്പള വര്‍ധന നടപ്പാക്കിയത്. ഇതനുസരിച്ച് മന്ത്രിമാര്‍ക്ക് നിലവില്‍ 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70000 രൂപയും ആണ് നിലവില്‍ ശമ്പളം. ഇതിന്റെ നല്ലൊരു ഭാഗം അലവന്‍സുകളാണ്. ഇത്തവണയും അലവന്‍സുകള്‍ വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയാണ്‌ രാമചന്ദ്രന്‍ നായര്‍ കമ്മീഷനും നല്‍കിയിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *