സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയര്‍ന്നു, ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയര്‍ന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഇന്നലെ 320  രൂപ കുറഞ്ഞിരുന്നു.  അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്നത്തെ വില 5015 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു.  ഇന്നത്തെ വിപണി വില 4145 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 73 രൂപയാണ്. ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *