റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് തുടക്കം

ഐസിഐസി ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചു. ഇടപാടുകാര്‍ക്ക് തങ്ങളുടെ റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്കു ചെയ്ത് കടകളിൽ പണം നല്‍കാം. ഓണ്‍ലൈന്‍ ഷോപ്പിങ്, വിവിധ ബില്ലുകൾ അടക്കല്‍, പിഒഎസ് ഇടപാടുകള്‍ തുടങ്ങിയവയെല്ലാം നടത്താനാവും. ഇതിനു പുറമെ പണം ചെലവഴിക്കുന്നതിന് പ്രത്യേക റിവാര്‍ഡ് പോയിന്‍റുകള്‍ ലഭിക്കും.

നാഷണല്‍ പെയ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ബാങ്ക് സഹകരിച്ചാണ് സംവിധാനം നടപ്പാക്കുന്നത്. ഉപഭോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക് കോറൽ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് റൂബിക്സ് റുപേ ക്രെഡിറ്റ് കാർഡ് എന്നിവ യുപിഐയിലേക്ക് ലിങ്ക് ചെയ്യാം. ഐ മൊബൈൽ പേ ഉൾപ്പെടെയുള്ള ഏതെങ്കിലും യുപിഐ പേയ്‌മെന്റ് ആപ്പ് ഉപയോഗിച്ച് കടകളിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യാനും റൂപേ ക്രെഡിറ്റ് കാർഡിൽ നിന്ന് പേയ്‌മെന്റ് നടത്താനും കഴിയും.

ഇടപാടുകാര്‍ക്ക് കൂടുതല്‍ പണ ലഭ്യത നല്‍കുന്നതിന് 50 ദിവസം വരെ പലിശ രഹിത വായ്പ ലഭ്യമാക്കുന്നതാണ് പുതിയ നീക്കമെന്ന് ഐസിഐസിഐ ബാങ്ക് കാര്‍ഡ്സ് വിഭാഗം മേധാവി ബിജിത്ത് ഭാസ്കര്‍ പറഞ്ഞു. യുപിഐ റുപേ ക്രെഡിറ്റ് കാർഡുകളുമായി ലയിപ്പിക്കുന്നതിലൂടെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ വിപണിയിൽ കൂടുതൽ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *