കിഫ്ബി മസാലബോണ്ട് കേസിൽ കൂടുതൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കിഫ്ബി മസാലബോണ്ട് കേസിൽ കൂടുതൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). മുൻമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർ നൽകിയ ഹർജിയിൽ ഇതുവരെ ഇവർക്ക് അയച്ച സമൻസ് പിൻവലിക്കുന്നതായി ഇ.ഡി. ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കിഫ്ബി മസാലബോണ്ട് ഫണ്ട് വിനിയോഗം സംബന്ധിച്ചു ലഭിച്ച പരാതികളിലാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. അത് തുടരുന്നതിന്റെ ഭാഗമായാണ് ഇ.ഡി. നിയമോപദേശം തേടിയത്.

അന്വേഷണം തുടരുന്ന മുറയ്ക്കു കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തോമസ് ഐസക് അടക്കമുള്ളർക്കു പുതിയ സമൻസ് അയയ്ക്കാനാണ് ഇ.ഡി. ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *