കത്തിക്കയറിയ സ്വർണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 400  രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 560 രൂപയുടെ കുറവാണ് ഉണ്ടായത്. റെക്കോർഡ് വിലയിൽ ആയിരുന്നു ഈ ആഴ്ചയിൽ സ്വർണവില. രണ്ട് ദിവസംകൊണ്ട് 960 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,920 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 70 രൂപ കുറഞ്ഞു.  ഇന്നത്തെ വിപണി വില 5240 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 60 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4325  രൂപയാണ്

വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു.  ഒരു ഗ്രാം വെള്ളിയുടെ  വിപണി വില 74 രൂപയാണ്. രണ്ട്  രൂപ ഇന്ന് കുറഞ്ഞു. ഇന്നലെ ഒരു രൂപയുടെ ഇടിവുണ്ടായിരുന്നു. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *