നാലാം ദിവസം 50 കോടി! ബോക്‌സ് ഓഫീസിൽ തരംഗമായി ലോകിയുടെ ‘ഡിസി’

സംവിധായകനെന്ന നിലയിൽ തിളങ്ങിയതിന് പിന്നാലെ നായകവേഷത്തിൽ അരങ്ങേറ്റം കുറിച്ച ലോകേഷ് കനകരാജ്ന്റെ ‘ഡിസി’ ബോക്‌സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുന്നു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് നാലാം ദിവസം തന്നെ 50 കോടി ക്ലബ്ബിൽ ഇടംനേടി.

ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് സിനിമയുടെ ഔദ്യോഗിക ആഗോള കളക്ഷൻ പുറത്തുവിട്ടത്. നാല് ദിവസം കൊണ്ട് ചിത്രം 50 കോടി രൂപ ആഗോളതലത്തിൽ നേടിയെന്നാണ് നിർമാതാക്കളുടെ അവകാശവാദം. ഏകദേശം 25 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണച്ചെലവ്.
തമിഴ്നാട്ടിലും കേരളത്തിലും ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നായകനായ ലോകേഷ് കനകരാജിന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകനിൽ നിന്ന് നായകനിലേക്കുള്ള ലോകേഷിന്റെ മാറ്റം പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

വാമിഖ ഗബ്ബി നായികയായി എത്തുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്കും സംഗീതത്തിനും വലിയ കൈയടിയാണ് ലഭിക്കുന്നത്.‘സാനി കായിദം’, ‘ക്യാപ്റ്റൻ മില്ലർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിസി’. ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിലുള്ള എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ശക്തമായ വയലൻസ് രംഗങ്ങൾ കണക്കിലെടുത്ത് ‘ഡിസി’ക്ക് A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണവുമായി ബോക്‌സ് ഓഫീസിൽ മുന്നേറുന്ന ചിത്രം വരും ദിവസങ്ങളി