ഉത്സവകാല ഷോപ്പിങ്ങിനും ഇലക്ട്രോണിക് ഉപകരണങ്ങൾ അപ്ഗ്രേഡ് ചെയ്യാനും അവസരമൊരുക്കി ഇൻസ്റ്റാമാർട്ടിന്റെ ക്വിക്ക് ഇന്ത്യ മൂവ്മെന്റ് സെയിൽ 2026. ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഫാഷൻ, ബ്യൂട്ടി, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ സെയിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 50 മുതൽ 90 ശതമാനം വരെ വിലക്കുറവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.ആപ്പിളിന്റെ ഐഫോൺ 17 പ്രോ, മാക്ബുക്ക് നിയോ, എസ്യൂസിന്റെ ഗെയിമിങ് ലാപ്ടോപ്പ്, മാർഷലിന്റെ പോർട്ടബിൾ സ്പീക്കർ തുടങ്ങിയ പ്രീമിയം ഉൽപ്പന്നങ്ങൾക്കൊപ്പം നിൻജ ബ്ലെൻഡർ, അമേരിക്കൻ ടൂറിസ്റ്ററിന്റെ ലഗേജ് ബാഗുകൾ, ടൈറ്റൻ, ടൈമെക്സ് വാച്ചുകൾ എന്നിവയും സെയിലിന്റെ ഭാഗമാണ്.
പ്രീമിയം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകൾ
ഐഫോൺ 17 പ്രോ മുതൽ സാംസങ് സ്മാർട്ട്ഫോൺ വരെ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് സെയിൽ ഒരുക്കുന്നത്.
• ആപ്പിൾ ഐഫോൺ 17 പ്രോ: 512 ജിബി സ്റ്റോറേജും കോസ്മിക് ഓറഞ്ച് നിറവുമുള്ള മോഡലിന് 1,54,900 രൂപയാണ് യഥാർഥ വില. സെയിലിൽ 1,42,999 രൂപയ്ക്ക് ലഭിക്കും.
• ആപ്പിൾ മാക്ബുക്ക് നിയോ: 8 ജിബി റാമും 512 ജിബി എസ്എസ്ഡിയുമുള്ള മോഡലിന് 90,000 രൂപയ്ക്ക് പകരം 76,990 രൂപയാണ് വില.
• എസ്യൂസ് ടിയുഎഫ് ഗെയിമിങ് എ15: എഎംഡി റൈസൺ 7 പ്രൊസസർ, 16 ജിബി റാം, 512 ജിബി എസ്എസ്ഡി എന്നിവയുള്ള ലാപ്ടോപ്പ് 83,990 രൂപയ്ക്ക് പകരം 64,990 രൂപയ്ക്ക് സ്വന്തമാക്കാം.
• സാംസങ് ഗാലക്സി എം47: 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 46,999 രൂപയ്ക്ക് പകരം 26,999 രൂപയാണ് ഓഫർ വിലയായി നൽകിയിരിക്കുന്നത്.
ഒക്ടോബർ 18 വരെ ഓഫറുകൾ
2026 ഒക്ടോബർ 18 വരെയാണ് ഇൻസ്റ്റാമാർട്ടിലും സ്വിഗ്ഗി ആപ്പിലും ക്വിക്ക് ഇന്ത്യ മൂവ്മെന്റ് സെയിലിന്റെ ഓഫറുകൾ ലഭ്യമാക്കിയിരുന്നത്. ഉൽപ്പന്നങ്ങളുടെ ലഭ്യത, വില, ഡെലിവറി സമയം എന്നിവ ഉപഭോക്താവിന്റെ പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടാം.ഓഫറുകൾ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്കും സ്ഥലങ്ങൾക്കും മാത്രമാണ് ബാധകം. സ്റ്റോക്ക് ലഭ്യതയ്ക്കും മറ്റ് നിബന്ധനകൾക്കും വിധേയമായാണ് വിലക്കുറവുകൾ ലഭിക്കുക. വിലകളും ഓഫറുകളും പ്ലാറ്റ്ഫോമിലെ വിൽപ്പനക്കാർ, ബ്രാൻഡുകൾ, ബാങ്കിങ് പങ്കാളികൾ എന്നിവരാണ് നൽകുന്നത്.
ഇൻസ്റ്റാമാർട്ടിനെക്കുറിച്ച്
2020 ഓഗസ്റ്റിൽ ആരംഭിച്ച ഇൻസ്റ്റാമാർട്ട്, പലചരക്ക് സാധനങ്ങൾക്കും നിത്യോപയോഗ ഉൽപ്പന്നങ്ങൾക്കും പുറമെ വിവിധ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങളും വേഗത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമാണ്. 130-ലധികം നഗരങ്ങളിലായി 50,000-ത്തിലധികം ഉൽപ്പന്നങ്ങളുടെ ശേഖരമാണ് പ്ലാറ്റ്ഫോം ഒരുക്കിയിട്ടുള്ളത്.

