LIC യിൽ അഞ്ചുപതിറ്റാണ്ടിന്റെ നിറവിൽ ശശിധരൻ നായർ

എൽഐസി എറണാകുളം ഡിവിഷന്റെ കീഴിലുള്ള കലൂർ ബ്രാഞ്ചിലെ ഏജൻറ് ആയ  ശശിധരൻ നായർ  അഞ്ച് പതിറ്റാണ്ടോളം എൽഐസിയിൽ ചീഫ് അഡ്വൈസർ സേവനം അനുഷ്ഠിക്കുന്നു. 1975  ൽ എൽഐസിയിൽ തുടക്കം കുറിച്ച ശശിധരൻ നായർ എൽഐസിയിൽ 48 വർഷം പിന്നിട്ടു വിജയകരമായി മുന്നേറുകയാണ്. 2004 ൽ എൽഐസി ഏറ്റവും പരമോന്നത ക്ലബ്ബായ കോർപ്പറേറ്റ് ക്ലബ്ബ്  തുടങ്ങിയപ്പോൾ ആദ്യത്തെ കോർപ്പറേറ്റ്  ക്ലബ്ബിലുള്ള 40 പേരിൽ കേരളത്തിൽ നിന്നുമുള്ള ആദ്യത്തെ ഏജൻറ് ആണ് ശശിധരൻ നായർ. രണ്ടായിരത്തിനാലിൽ തുടങ്ങി  2023ലും ശശിധരൻ നായർ കോർപ്പറേറ്റ്   ക്ലബ് മെമ്പറായി തുടർന്ന് ജൈത്രയാത്ര തുടരുകയാണ് തുടക്കം പ്രീഡിഗ്രി പഠിക്കുന്ന സമയത്താണ് എൽഐസി കുറച്ചു കൂടുതൽ അറിയുന്നത്. തങ്ങളുടെ വീട്ടിൽവന്ന് എൽഐസി ഏജന്റിൽ നിന്നും കൂടുതൽ കാര്യങ്ങൾ പതുക്കെ പതുക്കെ മനസ്സിലാക്കി.ബിരുദ പഠനം പൂർത്തിയാക്കിയതോടെ  സ്വന്തം കാലിൽ നിൽക്കുവാൻ കൂടുതൽ അനുയോജ്യം സ്വയംതൊഴിൽ കണ്ടെത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് 1975 ൽഎൽഐസി ഏജൻറ് എന്ന പ്രൊഫഷൻ തെരഞ്ഞെടുക്കുന്നത്. എൽഐസി യിൽ 50 വർഷം തികയ്കാൻ ഒരുങ്ങുന്ന  ശശിധരൻ നായർ യുവത്വത്തിന്റെ ചുറു ചുറുക്കോടെ പല റെക്കോർഡുകളും തിരുത്തി മുന്നോട്ടു പോകുകയാണ് മുന്നോട്ടുള്ള വിജയത്തിൽ കസ്റ്റമേഴ്സിന് വലിയ പങ്കുണ്ട് .എല്ലാത്തരം ആളുകളുമായും ഇടപഴകൻ കഴിയുന്നത് ഒരു നല്ല മോട്ടിവേഷൻ ആണ് .വിജയികളും പരാജിതരും സാധാരണ ആൾക്കാരും എല്ലാവരും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി  വേണ്ട പോളിസികൾ ആണ് അവർക്കുവേണ്ടി നിർദേശിക്കുന്നത് .തുടക്ക സമയത്ത് അപേക്ഷിച്ച് പുതിയ ഏജൻറ് മാർക്ക് അവസരങ്ങൾ ഇന്ന് ഏറെയാണ്. അന്നൊക്കെ ഇൻഷുറൻസ് അവയർനസും പരസ്യങ്ങളും വളരെ കുറവായിരുന്നു. അതുപോലെതന്നെ യാത്ര ചെയ്യാനുള്ള  സൗകര്യങ്ങളും കുറവായിരുന്നു എത്തിപ്പിടിച്ച ഉയരങ്ങൾ കേരളത്തിലെ ആദ്യത്തെ കോർപ്പറേറ്റ് ക്ലബ്ബ് മെമ്പർ -2004(2004 മുതൽ ഏറ്റവും പരമോന്നത ക്ലബ്ബായ കോർപ്പറേറ്റ് ക്ലബ്   അംഗത്വം തുടരുന്നു) ടോപ്പ് ഓഫ് ടേബിൾ (TOT) -7 തവണ കോർട്ട് ഓഫ്  ടേബിൾ (COT) -18 തവണ മില്യൻ ഡോളർ റൗണ്ട് ടേബിൾ ( MDRT)- 29 തവണ ,തുടങ്ങി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ശശിധരൻ നായർ നേടിയിട്ടുണ്ട് അതുപോലെ തന്നെ എൽ‍ഐസി ഏജന്റുമാർക്കും, സഹപ്രവർത്തകർക്കും …

LIC യിൽ അഞ്ചുപതിറ്റാണ്ടിന്റെ നിറവിൽ ശശിധരൻ നായർ Read More

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കൽ സെപ്തംബര്‍ 14വരെ

ആധാര്‍ എടുത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ അതിലെ വിവരങ്ങള്‍ ഒന്നും അപ്ഡേറ്റ് ചെയ്യാത്തവര്‍ പുതിയ സമയ പരിധിക്കുള്ളില്‍ ആധാര്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് ആധാര്‍ ഏജന്‍സിയായ യുഐഡിഎഐ (യൂണിഫൈഡ് ഐഡന്‍റിഫിക്കേഷന്‍ അതോററ്ററി ഓഫ് ഇന്ത്യ) പറയുന്നത്. ആധാര്‍ വിവരങ്ങളുടെ കൃത്യത വര്‍ദ്ധിപ്പിക്കാനാണ് ഇത്തരം …

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കൽ സെപ്തംബര്‍ 14വരെ Read More

മെസേജിങ് ആപ്പുകൾ നിരീക്ഷിക്കാനടക്കം വ്യവസ്ഥ വേണമെന്ന് ടെലികോം കമ്പനികൾ

രാജ്യസുരക്ഷ മുൻനിർത്തി വാട്സാപ് പോലെയുള്ള ഇന്റർനെറ്റ് സേവനങ്ങളിലെ കോളുകളും മെസേജുകളും പ്രത്യേക സാഹചര്യങ്ങളിൽ നിയമപരമായി നിരീക്ഷിക്കാനടക്കം വ്യവസ്ഥ വേണമെന്ന് ടെലികോം കമ്പനികൾ ആവശ്യപ്പെട്ടു.ടെലികോം കമ്പനികൾക്കു സമാനമായ നിയന്ത്രണങ്ങൾ ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്കും ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന വിഷയത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി …

മെസേജിങ് ആപ്പുകൾ നിരീക്ഷിക്കാനടക്കം വ്യവസ്ഥ വേണമെന്ന് ടെലികോം കമ്പനികൾ Read More

2022–23ൽ ഫയൽ ചെയ്ത 6.98 കോടി റിട്ടേണുകളിൽ 6 കോടി തീർപ്പാക്കി

2022–23 സാമ്പത്തിക വർഷത്തിൽ ആകെ ഫയൽ ചെയ്ത 6.98 കോടി ആദായനികുതി റിട്ടേണുകളിൽ 6 കോടി തീർപ്പാക്കിയെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്(സിബിഡിറ്റി) അറിയിച്ചു. നികുതിദായകരുടെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങൾ ബാക്കിയുള്ളതിനാലാണ് ശേഷിക്കുന്ന റിട്ടേണുകൾ തീർപ്പാക്കാത്തത്. നികുതിദായകർ വെരിഫൈ ചെയ്യാത്ത 14 ലക്ഷം …

2022–23ൽ ഫയൽ ചെയ്ത 6.98 കോടി റിട്ടേണുകളിൽ 6 കോടി തീർപ്പാക്കി Read More

നഗരങ്ങളിൽ പാർപ്പിടാവശ്യക്കാർ ഏറുന്നതിനു പിന്നിൽ ദേശീയ പാതയ്ക്കുള്ള നഷ്ടപരിഹാരം.

നഗരങ്ങളിൽ പെട്ടെന്ന് പാർപ്പിടങ്ങൾക്ക് ആവശ്യക്കാർ ഏറുന്നതിനു പിന്നിൽ ദേശീയ പാതയ്ക്കുള്ള സ്ഥലമെടുപ്പും അതിന്റെ നഷ്ടപരിഹാരവും. സ്ഥലം ഏറ്റെടുത്തപ്പോൾ ലഭിച്ച പണവുമായി ഭൂവുടമകൾ സ്ഥിരതാമസത്തിന് നഗരങ്ങളിലേക്ക് ചേക്കേറുകയാണ്. ഏറെ നാളായി നഗരമേഖലകളിൽ വിൽപനയ്ക്കു ശ്രമിച്ചിരുന്ന വീടുകളും ഫ്ലാറ്റുകളും ഇതുകാരണം വ്യാപകമായി വിറ്റുപോകുന്നു. സ്ഥലത്തിന്റെ …

നഗരങ്ങളിൽ പാർപ്പിടാവശ്യക്കാർ ഏറുന്നതിനു പിന്നിൽ ദേശീയ പാതയ്ക്കുള്ള നഷ്ടപരിഹാരം. Read More

റോഡ് ക്യാമറ കേടായാൽ ഒരെണ്ണത്തിന് ഒരു ദിവസം 1000 രൂപ വീതം കെൽട്രോണിന് പിഴ

റോഡ് ക്യാമറ കേടായാൽ ഒരെണ്ണത്തിന് ഒരു ദിവസം 1000 രൂപ വീതം കെൽട്രോണിൽ നിന്നു പിഴയീടാക്കണമെന്ന് മോട്ടർ വാഹനവകുപ്പിന്റെ നിർദേശം. റോഡ് ക്യാമറയിൽ ഉപകരാർ നൽകിയതിലെ ക്രമക്കേട് പുറത്തുവന്നതിനെ തുടർന്നുള്ള വിവാദത്തിൽനിന്നു തലയൂരാൻ കെൽട്രോണുമായി മോട്ടർവാഹന വകുപ്പ് ഉണ്ടാക്കുമെന്ന് ഉറപ്പുപറഞ്ഞ സമഗ്രകരാറിലേക്കാണ് …

റോഡ് ക്യാമറ കേടായാൽ ഒരെണ്ണത്തിന് ഒരു ദിവസം 1000 രൂപ വീതം കെൽട്രോണിന് പിഴ Read More

2047ന് അകം ഇന്ത്യ വികസിത രാജ്യമായി മാറും;പ്രധാനമന്ത്രി നരേന്ദ്ര മോദി

2047ന് അകം ഇന്ത്യ വികസിത രാജ്യമായി മാറുമെന്നും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നിവയിൽ ലോകത്ത് ഒന്നാമതാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ 9 വർഷം തന്റെ സർക്കാർ നൽകിയ രാഷ്ട്രീയസ്ഥിരതയുടെ ഫലമാണു രാജ്യം കൈവരിച്ച സാമ്പത്തികവളർച്ച. 2014നു മുൻപു …

2047ന് അകം ഇന്ത്യ വികസിത രാജ്യമായി മാറും;പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

കള്ള് ഷാപ്പ് വിൽപ്പന ഇനി മുതൽ ഓൺലൈൻ വഴി; സർക്കാർ ഉത്തരവിറങ്ങി

സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ വിൽപ്പന ഇനി മുതൽ ഓണ്‍ലൈൻ വഴി. 50 വ‍ർഷത്തിലേറെയായി നടന്ന് വന്നിരുന്ന നേരിട്ടുള്ള വിൽപ്പനയാണ് ഓണ്‍ലൈൻ വഴിയാക്കുന്നത്. ഷാപ്പുകളുടെ നറുക്കെടുപ്പ് ഉള്‍പ്പെടെ ഓണ്‍ലൈൻ വഴിയായിരിക്കും. അബ്കാരി ചട്ട പ്രകാരം കള്ള് ഷാപ്പുകള്‍ ആദ്യ കാലങ്ങളിൽ ലേലം ചെയ്താണ് …

കള്ള് ഷാപ്പ് വിൽപ്പന ഇനി മുതൽ ഓൺലൈൻ വഴി; സർക്കാർ ഉത്തരവിറങ്ങി Read More

വിപണിയിൽ ആശ്വാസം; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് വില കുറയുന്നത്. മൂന്ന് ദിവസംകൊണ്ട് 320  രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,920 രൂപയാണ് . ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില 10  രൂപ …

വിപണിയിൽ ആശ്വാസം; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

പ്രതിസന്ധികള്‍ക്കിടെ കണ്ണൂർ എയർപോർട്ടിന് സർക്കാർ 15 കോടി അനുവദിച്ചു 

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കണ്ണൂർ എയർപോർട്ടിന് 15 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. ഗതാഗത വകുപ്പ് വഴിയാണ് കിയാലിന് സർക്കാർ ധനസഹായമെത്തിയത്.  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കണ്ണൂർ വിമാനത്താവളം കടന്നു പോകുന്നത്. പ്രവർത്തനം ആരംഭിച്ച് മൂന്ന് വ‌‍‍ർഷത്തിനകം മെച്ചപ്പെട്ട സ്ഥിതിയിലേക്കെത്താനായിരുന്നു ലക്ഷ്യം. എന്നാൽ …

പ്രതിസന്ധികള്‍ക്കിടെ കണ്ണൂർ എയർപോർട്ടിന് സർക്കാർ 15 കോടി അനുവദിച്ചു  Read More