സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഒരു മാസത്തെ കുടിശിക നൽകാൻ ഉത്തരവിറങ്ങി. ഡിസംബറിലെ ക്ഷേമ പെൻഷനാണ് നൽകുക. സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് തുക നൽകുന്നത്.

900 കോടി രൂപയാണ് വായ്പ എടുക്കുന്നത്. 62 ലക്ഷം പേർക്കാണ് ക്ഷേമപെൻഷൻ നൽകുന്നത്. 1600 രൂപയാണ് പ്രതിമാസ പെന്‍ഷൻ. ഡിസംബർ, ജനുവരി മാസങ്ങളിലെ ക്ഷേമപെൻഷൻ തുകയാണ് കുടിശികയായിട്ടുള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *