കുത്തനെ ഇടിഞ്ഞ് സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,060 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,04,480 രൂപയാണ് ഇന്നത്തെ വില.കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 2,640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4,000 ഡോളറിന് താഴേക്ക് എത്തിയതും വിലയിടിവിന് കാരണമായി. ആഗോള വിപണിയിലെ വിലമാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കാറുണ്ട്.

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും കുറവുണ്ടായി. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 220 രൂപയും 10 ഗ്രാമിന് 2,200 രൂപയുമാണ് വില.

Leave a Reply

Your email address will not be published. Required fields are marked *