സിഎൻജി വിപണിയിലേക്ക് മഹീന്ദ്ര; XUV 3XO ZNG അവതരിപ്പിച്ചു, വില 9.99 ലക്ഷം രൂപ മുതൽ

ഇന്ത്യൻ വാഹന വിപണിയിൽ സിഎൻജി നിരയിലേക്ക് ചുവടുവച്ച് പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കമ്പനിയുടെ ആദ്യ പ്രധാന സിഎൻജി പാസഞ്ചർ വാഹനമായ XUV 3XO ZNG വിപണിയിൽ അവതരിപ്പിച്ചു. 9.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.പെർഫോമൻസിലും ഡ്രൈവിങ് സുഖത്തിലും വിട്ടുവീഴ്ച ചെയ്യാതെ സിഎൻജി വാഹനവിഭാഗത്തിൽ ശ്രദ്ധ നേടാനാണ് മഹീന്ദ്രയുടെ നീക്കം. 82 kW കരുത്തും 200 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ടർബോചാർജ്ഡ് എൻജിനാണ് XUV 3XO ZNG-യുടെ പ്രധാന സവിശേഷത. സിഎൻജി, പെട്രോൾ മോഡുകളിൽ പ്രവർത്തിക്കുന്ന വാഹനത്തിന് കിലോഗ്രാമിന് 24.7 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം മികച്ച ഡ്രൈവിങ് അനുഭവവും നൽകുകയാണ് ലക്ഷ്യം.

സിഎൻജി വാഹനങ്ങളിൽ സാധാരണയായി പ്രതീക്ഷിക്കുന്ന ഇന്ധനക്ഷമതയ്ക്കപ്പുറം കരുത്തുറ്റ എൻജിൻ, ആകർഷകമായ ഡിസൈൻ, വിശാലമായ ഉൾവശം, ആധുനിക സാങ്കേതികവിദ്യ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയും XUV 3XO ZNG-യുടെ സവിശേഷതകളാണ്.ബേസ് വേരിയന്റിൽത്തന്നെ 26.03 സെന്റിമീറ്റർ HD ടച്ച്സ്ക്രീൻ, ക്രൂയിസ് കൺട്രോൾ, പിൻനിരയിലെ എസി വെന്റുകൾ, 60:40 അനുപാതത്തിൽ മടക്കാവുന്ന പിൻസീറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ദൈനംദിന യാത്രകളിലെ ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം XUV 3XO മോഡലിന്റെ പ്രീമിയം രൂപഭംഗിയും സാങ്കേതിക മികവും യാത്രാസുഖവും ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നതാണ് പുതിയ സിഎൻജി പതിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *