ഇഎംഐ കൂടിയേക്കും; ഈ വർഷം തന്നെ പലിശനിരക്ക് വർധനയ്ക്ക് സൂചന നൽകി ആർബിഐ

അടിസ്ഥാന പലിശനിരക്കുകൾ അധികം വൈകാതെ ഉയർത്തിയേക്കുമെന്ന വ്യക്തമായ സൂചന നൽകി റിസർവ് ബാങ്കിന്റെ പണനയസമിതി (എംപിസി) യോഗത്തിന്റെ മിനിറ്റ്സ്. ഓഗസ്റ്റ് 5ന് ചേർന്ന യോഗത്തിന്റെ വിശദാംശങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്.

തുടർച്ചയായി നാല് തവണയായി അടിസ്ഥാന പലിശനിരക്കിൽ എംപിസി മാറ്റം വരുത്തിയിട്ടില്ല. എന്നാൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര, ഡെപ്യൂട്ടി ഗവർണർ പൂനം ഗുപ്ത എന്നിവർ യോഗത്തിൽ പ്രകടിപ്പിച്ച നിലപാടുകൾ വിലയിരുത്തുമ്പോൾ, ഈ വർഷം തന്നെ പലിശനിരക്കിൽ വർധനയുണ്ടാകാനുള്ള സാധ്യതയിലേക്കാണ് സൂചന.പലിശനിരക്ക് ഉയർത്തിയാൽ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും വർധിക്കാൻ സാധ്യതയുണ്ട്. ഇതോടെ നിലവിലുള്ള വായ്പകളുടെ ഇഎംഐ ഉയരുകയും പുതിയ വായ്പകൾക്ക് കൂടുതൽ ചെലവ് വരികയും ചെയ്യും.

അതിനാൽ, ആർബിഐയുടെ അടുത്ത പണനയ തീരുമാനങ്ങൾ വായ്പയെടുത്തവർക്കും പുതിയ വായ്പ പരിഗണിക്കുന്നവർക്കും നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *