സ്വർണ വില വീണ്ടും 40,000 കടന്നു ,ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40 000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 40,120  രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപയാണ് ഉയർന്നത്. ഇന്നത്തെ വിപണി വില 5015 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയര്‍ന്നു 15 രൂപയാണ് ഉയർന്നത്. രു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4145 രൂപയാണ്.  

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം  സാധരണ വെള്ളിയുടെ വിപണി നിരക്ക് 74 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്

Leave a Reply

Your email address will not be published. Required fields are marked *