ധനലക്ഷ്മി ബാങ്ക് ജൂലൈ–സെപ്റ്റംബർ പാദത്തിൽ 15.89 കോടി രൂപ ലാഭം നേടി. മുൻകൊല്ലം ഇതേ കാലയളവിൽ 3.66 കോടിയായിരുന്നു ലാഭം. ഇക്കൊല്ലം ഏപ്രിൽ–ജൂൺ ത്രൈമാസത്തിൽ 26.43 കോടി രൂപ നഷ്ടമാണു രേഖപ്പെടുത്തിയത്. കിട്ടാക്കടത്തിനായുള്ള നീക്കിവയ്പ് കുറഞ്ഞതാണ് ഇക്കുറി ലാഭം ഉയരാൻ പ്രധാന കാരണം. പലിശവരുമാനം 262.50 കോടിയും ആകെ വരുമാനം 285.26 കോടിയുമാണ്.
12നു ചേരാനിരുന്ന, ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം റദ്ദാക്കിയതായി ധനലക്ഷ്മി ബാങ്ക് അറിയിച്ചു. യോഗത്തിനായി സെപ്റ്റംബർ 26ന് ഇറക്കിയ നോട്ടിസ് പിൻവലിക്കാൻ 10 ശതമാനത്തിലേറെ ഓഹരിയുള്ള നിക്ഷേപകർ അനുവദിച്ചു.

