സെന്‍സെക്‌സ് 242 പോയന്റ് നഷ്ടത്തിൽ, ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു.

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 17,500 നിലവാരത്തിലേയ്ക്ക് താഴ്ന്നു. സെന്‍സെക്‌സ് 242 പോയന്റ് നഷ്ടത്തില്‍ 59,502ലും നിഫ്റ്റി 71 പോയന്റ് താഴ്ന്ന് 17,482ലുമാണ് വ്യാപാരം നടക്കുന്നത്.

യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന സൂചന നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.

ഏഷ്യന്‍ പെയിന്റ്‌സ്, ഡിവിസ് ലാബ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, ടൈറ്റന്‍ കമ്പനി, ബ്രിട്ടാനിയ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, അപ്പോളോ ഹോസ്പിറ്റല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.

കോള്‍ ഇന്ത്യ, അദാനി എന്റര്‍പ്രൈസസ്, എച്ച്‌സിഎല്‍ ടെക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഒഎന്‍ജിസി, ഐടിസി, യുപിഎല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്..