ശ്രീലങ്കൻ യാത്രയ്ക്ക് വീസ നിയന്ത്രണം നീക്കുന്നു.ഇനി ടിക്കറ്റും പാസ്പോർട്ടും

ചൈനയും റഷ്യയും ഇന്ത്യയും ഉൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കാണ് ശ്രീലങ്ക സന്ദർശിക്കാൻ വീസ ആവശ്യമില്ലാത്തത്. പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ അടുത്തവർഷം മാർച്ച് 31 വരെയാണ് ഇത്.യാത്ര ടിക്കറ്റും പാസ്പോർട്ടും മാത്രമായി ശ്രീലങ്കയിലേക്ക് വരാൻ ശ്രീലങ്കൻ ടൂറിസം ക്ഷണിക്കുമ്പോൾ പ്രതീക്ഷിക്കുന്നത് കൂടുതലും ഇന്ത്യക്കാരെ. ഒപ്പം 2019ലെ ബോംബാക്രമണത്തിനു ശേഷം തകർന്നുപോയ ടൂറിസത്തിന്റെ തിരിച്ചുവരവും ലക്ഷ്യമിടുന്നു.

സെപ്റ്റംബറിൽ ശ്രീലങ്ക സന്ദർശിച്ചത് 30000 പേരാണ്. 2019ൽ 25 ലക്ഷം ടൂറിസ്റ്റുകളാണ് ശ്രീലങ്കയിലെത്തിയത്. എന്നാൽ ബോംബാക്രമണവും കോവിഡും ശ്രീലങ്കയുടെ ടൂറിസം വിപണിയെ തളർത്തിക്കളഞ്ഞു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് അയവു വന്നതും രൂപയുടെ കൈമാറ്റത്തിൽ മികച്ച എക്സ്ചേഞ്ച് റേറ്റ് കിട്ടുന്നതുമാണ് ഇന്ത്യൻ ടൂറിസ്റ്റുകളുടെ ഒരു ആകർഷണം.