വിപണിയില്‍ നഷ്ടത്തോടെ തുടക്കം,സെന്‍സെക്‌സ് 79 പോയന്റ് നഷ്ടത്തില്‍……

കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം വിപണിയില്‍ തളര്‍ച്ച. സെന്‍സെക്‌സ് 79 പോയന്റ് നഷ്ടത്തില്‍ 61,094ലിലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് താഴ്ന്ന് 18,173ലുമാണ് ആരംഭിച്ചത്.

നെസ് ലെ, ബജാജ് ഫിനാന്‍സ്, ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ടിസിഎസ്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖല ബാങ്ക് നേട്ടമുണ്ടാക്കിയപ്പോള്‍ ഫാര്‍മ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലാകട്ടെ നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.