വിപണിയില്‍ തളര്‍ച്ച, സെന്‍സെക്‌സ് 65 പോയന്റ് നഷ്ടത്തില്‍

തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം രണ്ടാം ദിവസവും വിപണിയില്‍ തളര്‍ച്ച.

സെന്‍സെക്‌സ് 65 പോയന്റ് നഷ്ടത്തില്‍ 62,803ലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 18,685ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ സൂചികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന പ്രതീക്ഷിയിലാണ് ഏഷ്യന്‍ വിപണി. റിസര്‍വ് ബാങ്കിന്റെ വരാനിരിക്കുന്ന പണവായ്പാ നയ യോഗ തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാജ്യത്തെ നിക്ഷേപകര്‍.